കൊച്ചി : നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരേ വെടിയുതിര്‍ക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് തോക്ക് എത്തിച്ചുകൊടുത്തത് രവി പൂജാരയുടെ മംഗലാപുരം സംഘത്തില്‍പ്പെട്ടവര്‍. ഒരു റിവോള്‍വറും ഒരു പിസ്‌റ്റളുമാണു നല്‍കിയത്. തോക്ക് ഉപയോഗിക്കാന്‍ അറിയില്ലെന്നു തുറന്നുപറഞ്ഞതോടെ, രണ്ടു യുവാക്കള്‍ക്കും വെടിയുതിര്‍ക്കാന്‍ പരിശീലനവും നല്‍കി.
പെരുമ്പാവൂരിലെ ഗുണ്ടാസംഘമാണു ക്വട്ടേഷന്‍ ഏറ്റെടുത്തതെങ്കിലും വധഭീഷണിമുഴക്കി പണം തട്ടാനുള്ള ദൗത്യം കാസര്‍ഗോഡുള്ള ചിലര്‍ക്കു കൈമാറിയിരുന്നു. ഇവര്‍ക്കു തോക്ക് ഉപയോഗിക്കാനറിയാമെങ്കിലും കൊച്ചി നഗരത്തിലെ വഴികള്‍ പരിചയമില്ലാത്തതു പ്രശ്‌നമായി. ഇതോടെയാണ് പ്രാദേശിക സഹായം തേടി ബിലാലിനെയും മറ്റും സമീപിച്ചത്.
രഹസ്യകേന്ദ്രത്തിലെത്തിച്ച ബിലാലിനും വിപിനും പരിശീലനം നല്‍കാനായി ഏഴു തിരകള്‍ ഉപയോഗിച്ചു. ദൗത്യം നിര്‍വഹിക്കാനായി ഡിസംബര്‍ 15 ന് ബൈക്കില്‍ ബ്യൂട്ടി പാര്‍ലറിലെത്തിയ ബിലാലിനും വിപിനും രണ്ടു വെടിയുതിര്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. വിപിനുമായി ശത്രുതയുണ്ടായിരുന്ന ഒരു യുവാവിനെ ഇതിനിടെ തോക്ക് കാണിച്ചു ഭീഷണിപ്പെടുത്തി. പ്രതികളില്‍നിന്നു റിവോള്‍വറും പിസ്‌റ്റളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കേസില്‍ നിര്‍ണായക പങ്കുള്ള സിനിമാ നിര്‍മാതാവ് കൊല്ലം സ്വദേശി അജാസിനെ ദുബായില്‍നിന്നു തിരിച്ചെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ലീനയുടെ കടവന്ത്രയിലെ പാര്‍ലറിനു സമീപം താമസിച്ചിരുന്ന അജാസ് ലീനയുടെ പക്കലെത്തിയ കള്ളപ്പണം തട്ടിയെടുക്കാനാണു വധഭീഷണി തന്ത്രം മെനഞ്ഞതെന്നു പോലീസ് സംശയിക്കുന്നു. എന്നാല്‍ ഇതു മാത്രമായിരുന്നോ ലക്ഷ്യമെന്ന കാര്യത്തില്‍ ദുരൂഹത നീങ്ങിയിട്ടില്ല.
പെരുമ്പാവൂര്‍ സംഘത്തില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് കേസന്വേഷണം മുന്നോട്ടുപോകുന്നത്. അജാസിനെ കേരളത്തില്‍ എത്തിക്കാനായാല്‍ മാത്രമേ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകൂ.
രാജു പോള്‍
from mangalam.com http://bit.ly/2UXlYIn
via IFTTT
No comments:
Post a Comment