ബെംഗളൂരു: ചിത്രദുർഗയിൽ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിൽനിന്ന് ഇറക്കിയ പെട്ടിയിൽ ടെലിപ്രോംപ്റ്ററും പാർട്ടി ലോഗോയും ഇലക്ട്രോണിക് ഉപകരണങ്ങളുമാണെന്ന് ബി.ജെ.പി. വ്യക്തമാക്കി. മോദിയുടെ പ്രസംഗവേദിയിൽ ഉപയോഗിക്കാനുള്ളവയായിരുന്നു ഇവയെന്ന് ബി.ജെ.പി. ചിത്രദുർഗ ജില്ലാ യൂണിറ്റ് അറിയിച്ചു. ഈമാസം ഒമ്പതിന് ചിത്രദുർഗയിലെത്തിയ മോദിയുടെ ഹെലികോപ്റ്ററിൽ നിന്ന് ദുരൂഹമായ പെട്ടി ഇറക്കിയതായി ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പെട്ടി ഇന്നോവ കാറിൽ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളും ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് ശ്രീവത്സയാണ് ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. 10 മിനിറ്റിനുള്ളിൽ സ്റ്റേജിലെത്തിക്കേണ്ടതിനാലാണ് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽ പെട്ടി സൂക്ഷിച്ചതെന്നും ബി.ജെ.പി. ചിത്രദുർഗ യൂണിറ്റ് പ്രസിഡന്റ് കെ.എസ്. നവീൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ കൂടെ പോയാൽ പ്രസംഗവേദിയിലെത്താൻ വൈകുന്നതിനാലാണ് പ്രത്യേക വാഹനത്തിൽ കൊണ്ടുപോയത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ സാങ്കേതികവിദഗ്ധരും എസ്.പി.ജി.യുമാണ് പെട്ടി കൈകാര്യം ചെയ്തത്. പെട്ടിയുടെ വീഡിയോ പ്രചരിപ്പിച്ച കോൺഗ്രസ് നേതാക്കൾക്ക് സാമാന്യബോധം പോലുമില്ലെന്ന് നവീൻ ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ജെ.ഡി.എസും രംഗത്തെത്തിയതിനെത്തുടർന്ന് ചിത്രദുർഗയിലെ ബി.ജെ.പി. നേതൃത്വത്തോട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടിയിരുന്നു. അതിനിടെയാണ് പെട്ടിയിൽ പാർട്ടിയുടെ ലോഗോയും ഇലക്ട്രോണിക് ഉപകരണങ്ങളുമായിരുന്നെന്ന് വ്യക്തമാക്കി ബി.ജെ.പി. രംഗത്തെത്തിയത്. പെട്ടി എന്തുകൊണ്ട് സെക്യൂരിറ്റി പ്രോട്ടോക്കോളിൽ ഉൾപ്പെട്ടില്ലെന്നും ഇന്നോവ കാർ എന്തുകൊണ്ട് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഉൾപ്പെട്ടില്ല എന്നും ചോദിച്ചായിരുന്നു കോൺഗ്രസ് വീഡിയോ ട്വീറ്റ് ചെയ്തത്. content highlights:Black Trunk From PM Modis Chopper
from mathrubhumi.latestnews.rssfeed http://bit.ly/2XhvqE8
via
IFTTT
No comments:
Post a Comment