ആലപ്പുഴ: അപ്രതീക്ഷിതമായി മുന്നിൽ കണ്ട കുഞ്ഞുവാവയെ ലാളിച്ചും താലോലിച്ചും രാഹുൽ ഗാന്ധി. ആലപ്പുഴ സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ മകളും മരുമകനും കൊച്ചുമകനുമാണ് പ്രതീക്ഷിക്കാത്ത സമയത്ത് രാഹുൽ ഗാന്ധിക്ക് മുന്നിലെത്തിയത്. ആലപ്പുഴ എ.ജെ.പാർക്കിൽനിന്ന് ആഹാരശേഷം വിശ്രമത്തിനായി ആലപ്പുഴ റസ്റ്റ്ഹൗസിലേക്ക് പോകുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ മുമ്പിൽ ഇവർ പെട്ടത്. സുരക്ഷാ വാഹനങ്ങൾ ഒന്നിന് പുറകേ ഒന്നായി റസ്റ്റ്ഹൗസിലേക്ക് കുതിക്കുകയായിരുന്നു. വഴിയിലുള്ള റെയിൽവേ ക്രോസ് തീവണ്ടിക്ക് കടന്നുപോകുന്നതിനായി അടച്ചു. വാഹനത്തിനുള്ളിൽ ഇരിക്കുകയായിരുന്നു രാഹുൽ. കുറച്ച് അകലെയായി ഷാനിമോളുടെ ഭർത്താവ് ഉസ്മാനും മകൾ ആസിയ തമിയും മരുമകൻ ഷാനാസും റോഡരികിൽ നിൽക്കുകയായിരുന്നു. രാഹുലിന്റെ പുറകിലെ വാഹനത്തിലുണ്ടായിരുന്ന ഷാനിമോൾ ഇറങ്ങിവന്ന് വാഹനത്തിലിരുന്ന രാഹുൽ ഗാന്ധിയെ റോഡരികിലുള്ളത് തന്റെ കുടുംബമാണെന്ന് അറിയിച്ചു. ഇത് കേട്ടതോടെ രാഹുൽ വാഹനത്തിൽനിന്ന് ചാടിയിറങ്ങി. നിനച്ചിരിക്കാതെയുള്ള രാഹുലിന്റെ പ്രവൃത്തിയിൽ എസ്.പി.ജി.ക്കാരും പെട്ടു. എസ്.പി.ജി.ക്കാർ അദ്ദേഹത്തിന് സുരക്ഷാവലയം തീർത്ത് ചുറ്റിനും കൂടി. പുറത്തിറങ്ങിയ രാഹുൽ ഷാനിമോളുടെ കുടുംബാംഗങ്ങളുമായി സൗഹൃദം പങ്കുവച്ചു. ഷാനിമോളുടെ മകളുടെ കുട്ടിയെ താലോലിച്ചു. വീണ്ടും കാറിൽ കയറിയിരിക്കുന്നതിനിടയിൽ കുറച്ച് കുട്ടികളും രക്ഷിതാക്കളും അദ്ദേഹത്തിനരികിലൂടെ വന്നു. ഇവരെ കണ്ട രാഹുൽ വാഹനത്തിൽനിന്ന് പെട്ടെന്ന് പുറത്തിറങ്ങി. രാഹുൽ കുട്ടികളും മറ്റുമായി കൈകൊടുത്തും കളിചിരികൾ പറഞ്ഞും സൗഹൃദം പങ്കിട്ടു. അതിലൊരു കുഞ്ഞുകുട്ടിക്ക് മുത്തവും നൽകി. Content Highlights:Alappuzha Rahul Gandhi Shanimol Usmans Grand Son
from mathrubhumi.latestnews.rssfeed http://bit.ly/2XfYyLT
via
IFTTT
No comments:
Post a Comment