സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥാനത്തെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 15, 2019

സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥാനത്തെത്തി

ചങ്ങനാശ്ശേരി: തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി എൻ.എസ്.എസ്.ആസ്ഥാനത്തെത്തി. എൻഎസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി. സംസാരിച്ചതിനെ കുറിച്ച് പറയാൻ സാധിക്കില്ല. സമുദായത്തിന്റെ ഒരു കാരണവർ എന്ന നിലയിൽ സുകുമാരൻ നായരെ കാണണം അനുഗ്രഹം വാങ്ങണം എന്നത് എന്റെയൊരു കടമയാണ്. അതിന്റെ ഭാഗമായിട്ടാണ് വന്നതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. 2015-ൽ സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്തെത്തിയപ്പോൾ അദ്ദേഹത്തെ കാണാൻ സുകുമാരൻ നായർ കൂട്ടാക്കാത്തത് വലിയ വാർത്തയായിരുന്നു. അനുമതിയില്ലാതെ വന്നതിനെ തുടർന്നാണ് ഇറക്കി വിട്ടതെന്നായിരുന്നു എൻഎസ്എസിന്റെ വിശദീകരണം. അതിന് ശേഷം ഇപ്പോഴാണ് സുരേഷ് ഗോപി എൻ.എസ്.എസ്.ആസ്ഥാനം സന്ദർശിക്കുന്നത്.തിരഞ്ഞെടുപ്പിൽ എൻ.എസ്.എസിന്റെ പിന്തുണ തേടിയാണ് അദ്ദേഹം എത്തിയതെന്നാണ് സൂചന. കോട്ടയത്തെ എൻഡിഎ സ്ഥാനാർഥി പി.സി.തോമസിന്റെ പ്രചാരണത്തിനായി ഇന്ന് പുതുപ്പള്ളിയിൽ സുരേഷ് ഗോപി റോഡ് നടത്തുന്നുണ്ട്. Content Highlights:suresh gopi vist nss headquarters


from mathrubhumi.latestnews.rssfeed http://bit.ly/2VFAWA1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages