കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയുടെ ഉയരം വീണ്ടും അളക്കാൻ നേപ്പാൾ ഒരുങ്ങുന്നു. ഇതിനായി കൊടുമുടി കയറുന്നതിൽ വൈദഗ്ധ്യം നേടിയ ഒരു സംഘത്തെ സർക്കാർ നിയോഗിക്കുമെന്ന് ഉദ്യോഗസ്ഥർ തിങ്കളാഴ്ച അറിയിച്ചു. ലോകത്തിലെ ഏറ്റവുംനീളമേറിയ കൊടുമുടിയുടെ ഉയരം കുറഞ്ഞുവരുന്നെന്ന ശക്തമായ ഊഹം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. നാലുപേരടങ്ങുന്ന സംഘം ബുധനാഴ്ച ദൗത്യമാരംഭിക്കും. നേപ്പാൾ-ചൈന അതിർത്തിയിൽ നിലകൊള്ളുന്ന എവറസ്റ്റിന് 8,848 മീറ്റർ(29,029 അടി) ആണ് നിലവിലെ ഔദ്യോഗിക ഉയരം. 2015-ൽ നേപ്പാളിലുണ്ടായ ഭൂകമ്പത്തിനുശേഷം കൊടുമുടിയുടെ ഉയരം കുറഞ്ഞതായി ചർച്ചകൾ ഉയർന്നിരുന്നു. content highlights:Nepal sends team to confirm Everest height
from mathrubhumi.latestnews.rssfeed http://bit.ly/2WU9TB5
via
IFTTT
No comments:
Post a Comment