"'നമുക്കു കിട്ടിയ സുവര്‍ണാവസരമാണ് ശബരിമല' എന്ന ബിജെപി അധ്യക്ഷന്റെ വാക്കുകള്‍ തിരഞ്ഞെടുപ്പു സമയത്ത് നമ്മള്‍ ഓര്‍മ്മയില്‍ വെക്കേണ്ടതാണ്; ഈ തിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്" -ശാരദക്കുട്ടി പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 16, 2019

"'നമുക്കു കിട്ടിയ സുവര്‍ണാവസരമാണ് ശബരിമല' എന്ന ബിജെപി അധ്യക്ഷന്റെ വാക്കുകള്‍ തിരഞ്ഞെടുപ്പു സമയത്ത് നമ്മള്‍ ഓര്‍മ്മയില്‍ വെക്കേണ്ടതാണ്; ഈ തിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്" -ശാരദക്കുട്ടി പറയുന്നു

തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ശാരദക്കുട്ടി. കേരളമൊഴികെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കനായെങ്കിലും കേരളത്തി അത് ഉണ്ടാവാതിരുന്നത് ഇവിടെ ഒരു ഇടത്പക്ഷ ബോധം നിലനില്‍ക്കുന്നത് കൊണ്ടാണെന്ന് ശാരദക്കുട്ടി കുറിക്കുന്നു. കേരളത്തിലെ ഇടത്പക്ഷ ജാഗ്രതകൊണ്ട് മാത്രമാണ് കേരളത്തില്‍ വര്‍ഗ്ഗീയ ലഹളകളുണ്ടാവാത്തത്. ശബരിമല വിഷയത്തെ വൈകാരികമായി പെരുപ്പിച്ച് കാട്ടി പൊതുസമൂഹത്തെ വിശ്വാസിയെന്നും അവിശ്വാസിയെന്നും വിഭജിക്കുവാനാണ് സംഘപരിവാര്‍ ശക്തികള്‍ ശ്രമിച്ചത്. 'നമുക്കു കിട്ടിയ സുവര്‍ണാവസരമാണ് ശബരിമല' എന്ന ബി ജെ പി അധ്യക്ഷന്റെ വാക്കുകള്‍ തിരഞ്ഞെടുപ്പു സമയത്ത് ഓര്‍ക്കേണ്ടതാണെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഉണ്ടായ മുന്നേറ്റമൊന്നും ഇതുവരെ കേരളത്തില്‍ ഉണ്ടാക്കാന്‍ സാധിക്കാതിരുന്നത് ഇവിടെ അതിശക്തമായ ഒരിടതുപക്ഷ ബോധം നിലനില്‍ക്കുന്നതു കൊണ്ടാണ്. കടുത്ത യാഥാസ്ഥിതികവാദത്തെ ചെറുക്കുവാനും പുരോഗമനാശയങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ഉള്ള ശ്രമം ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്ന് മാത്രമാണുണ്ടാകുന്നത്. ചിന്തിക്കുന്നവരുടെ ആശയങ്ങള്‍ക്ക് അളവറ്റ പിന്തുണ നല്‍കുന്ന ഇടതുപക്ഷം ഇവിടെയുണ്ട് എന്നുള്ളത് വലിയ ആശ്വാസവും പ്രതീക്ഷയുമാണ്.

ഇന്ത്യയിലെ തന്നെ നമ്മുടെ മറ്റയല്‍ സംസ്ഥാനങ്ങളില്‍ ഇക്കാലത്ത് വര്‍ഗ്ഗീയ ലഹളകള്‍ വര്‍ദ്ധിച്ചപ്പോള്‍ കേരളത്തില്‍ ഈ വക പ്രശ്‌നങ്ങള്‍ കാര്യമായി ബാധിക്കാത്തത് ഈ ഇടതുപക്ഷ ജാഗ്രത കൊണ്ടാണ്.ചിന്താശക്തിയുള്ള ഏതൊരാളെയുമെന്നതു പോലെ പ്രതിലോമശക്തികളോട് സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചിരിക്കുന്ന ഇടതുപക്ഷത്തോടൊപ്പമാണ് ഞാന്‍. മത വര്‍ഗ്ഗീയ ലഹളകള്‍ കേരളത്തില്‍ നിന്നകന്നു നില്‍ക്കുന്നുവെന്നത് ഏറെ സമാധാനകരമാണ്.

വിശ്വാസി / അവിശ്വാസി എന്ന് പൊതുസമൂഹത്തെ വിഭജിച്ചു കൊണ്ട് ഗൂഢമായ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാനും ശബരിമലയെ വൈകാരിക പ്രശ്‌നമാക്കി പെരുപ്പിച്ച് വലിയ വര്‍ഗ്ഗീയ ലഹളക്ക് കോപ്പുകൂട്ടാനുമുള്ള സംഘപരിവാര്‍ ശക്തികളുടെ വലുതായ ശ്രമങ്ങള്‍ ഇവിടെ നടന്നു. 'നമുക്കു കിട്ടിയ സുവര്‍ണാവസരമാണ് ശബരിമല' എന്ന ബി ജെ പി അധ്യക്ഷന്റെ വാക്കുകള്‍ തിരഞ്ഞെടുപ്പു സമയത്ത് നമ്മള്‍ ഓര്‍മ്മയില്‍ വെക്കേണ്ടതാണ്. വര്‍ഗീയ ലഹളക്കുള്ള ആ 'സുവര്‍ണാവസര'മാണ് നിശ്ചയദാര്‍ഢ്യം കൊണ്ടും വാക്കുകളുടെയും പ്രവൃത്തികളുടെയും കൃത്യതയും സൂക്ഷ്മതയും കരുതലും കൊണ്ട് മുഖ്യമന്ത്രി നിയന്ത്രിച്ചു നിര്‍ത്തിയത്. വടക്കേയിന്ത്യയെ പോലെ കേരളത്തെയും ചോരക്കളമാക്കുവാന്‍ ഉദ്ദേശിച്ചുള്ള ആ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടത് ഇവിടെ ഇടതുപക്ഷത്തിന്റെ ശക്തി വലുതായതു കൊണ്ടാണ്.

മതനിരപേക്ഷവും ഏറെക്കുറെ മത ജാതിഭേദങ്ങള്‍ക്കപ്പുറം സമത്വാധിഷ്ഠിതവുമായി കേരളീയ സമൂഹഗാത്രത്തെ സംരക്ഷിക്കുവാനും ഈ ഇടതുപക്ഷം ഇവിടെ ശക്തമായി നിലനില്‍ക്കണം. സമൂഹ ശരീരത്തിന് പരിക്കുകള്‍ ഏല്‍ക്കാതെ കാവലിരിക്കുവാന്‍ നാം ഇടതുപക്ഷത്തിനൊപ്പമുണ്ടാകണം. അതു നമ്മുടെ വലിയ കടമയാണ്.

ഈ തിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. ഇടതുപക്ഷം ശരിയായ പക്ഷമാണെന്ന് തിരിച്ചറിയാന്‍ ഇനിയും വൈകിക്കൂടാ. ബി ജെ പി യുടെ ഒരു സ്ഥാനാര്‍ഥി പോലും കേരളത്തില്‍ നിന്ന് ജയിക്കാന്‍ പാടില്ല. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ, സ്വാഭിമാനത്തിന്റെ വില നിര്‍ണ്ണയിക്കുന്ന അവസരമാണിത്.

എസ്.ശാരദക്കുട്ടി
15.4.2019



from mangalam.com http://bit.ly/2UUj7QL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages