എറണാകുളം സീറ്റ് നിഷേധിച്ചപ്പോള്‍ വിഷാദരോഗം പിടിപെട്ടുവെന്ന് കെ.വി തോമസ്; രോഗം മറികടക്കാന്‍ സഹായിച്ചത് സംഗീതം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

എറണാകുളം സീറ്റ് നിഷേധിച്ചപ്പോള്‍ വിഷാദരോഗം പിടിപെട്ടുവെന്ന് കെ.വി തോമസ്; രോഗം മറികടക്കാന്‍ സഹായിച്ചത് സംഗീതം

കൊച്ചി: എറണാകുളം ലോക്‌സഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് തനിക്ക് വിഷാദരോഗം പിടിപെട്ടുവെന്ന് വെളിപ്പെടുത്തി കെ.വി തോമസ് എം.പി. വിഷാദ രോഗത്തെ കീഴ്‌പ്പെടുത്താന്‍ സഹായിച്ചത് സംഗീതമാണെന്നും കെ.വി തോമസ് വെളിപ്പെടുത്തി.

യേശുദാസും പൂര്‍ണത്രയീശ സംഗീതസഭയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ അഗസ്റ്റിന്‍ ജോസഫ് സ്മാരക പുരസ്‌കാരത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്്ഘാടനം നിര്‍വഹിക്കുകയായിരുന്നു കെ.വി തോമസ്.

സീറ്റ് നിഷേധിച്ചതറിഞ്ഞ് ഞാന്‍ തളര്‍ന്നുപോയി. സഹായികളിലൊരാളോട് ഒരു ഗാനം പ്ലേ ചെയ്യാന്‍ പറഞ്ഞു. കര്‍ത്താവേ യേശുനാഥ എന്ന ക്രിസ്ത്യന്‍ ഗാനമാണ് അദ്ദേഹം പ്ലേ ചെയ്തത്. വിഷാദരോഗത്തെ മറികടക്കാന്‍ സഹായിച്ചത് സംഗീതമാണെന്നും കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു.

ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങളുടെയും പ്രൊഫഷണല്‍ നാടകഗാനങ്ങളുടെയും കടുത്ത ആരാധകനാണ് താനെന്നും പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്ക് ആകാശമുണ്ട് എന്ന ഗാനം തന്റെ പ്രിയപ്പെട്ട ഗാനമാണെന്നും കെ.വി തോമസ് പറഞ്ഞു.



from mangalam.com https://ift.tt/2FQ7UIk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages