നമോ ടിവി പരിപാടികളെ പരസ്യമെന്ന നിലയിൽ കാണാനാകില്ലെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

നമോ ടിവി പരിപാടികളെ പരസ്യമെന്ന നിലയിൽ കാണാനാകില്ലെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ

ന്യൂഡൽഹി: നമോ ടിവിയിലെ പരിപാടികളും പ്രസംഗങ്ങളും തിരഞ്ഞെടുപ്പ്പരസ്യം എന്ന നിലയിൽകണക്കാക്കാനാകില്ലെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ. നമോ ടിവിയിലെ ഉള്ളടക്കത്തിൽ പ്രധാനമന്ത്രിയുടെ നേരത്തെയുള്ള പ്രസംഗങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നും അതിനാൽ ഇത് പരസ്യമായി കണക്കാക്കാനാകില്ലെന്നുമാണ് ഡൽഹി തിരഞ്ഞെടുപ്പ് ഓഫീസിലെമാധ്യമ നിരീക്ഷണ സമിതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. നമോ ടിവിയുമായി ബന്ധപ്പെട്ട പരാതിയിൽ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ തീരുമാനമെടുക്കാനിരിക്കെയാണ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. അതേസമയം, നമോ ടിവി ബി.ജെ.പി.യുടെ നമോ ആപ്പിന്റെ ഒരു ഫീച്ചർ മാത്രമാണെന്ന് ബി.ജെ.പി. ഐ.ടി. സെൽ മേധാവി അമിത് മാൽവിയ പ്രതികരിച്ചു. നമോ ടിവിയുമായി ബന്ധപ്പെട്ട് തങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് സർക്കുലറൊന്നും ലഭിച്ചിട്ടില്ലെന്നും എന്തെങ്കിലും സർക്കുലർ ലഭിച്ചാൽ അതിന് വിശദീകരണം നൽകുമെന്നും അദ്ദേഹം വെളിപ്പെടുത്തിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. നമോ ടിവി പരിപാടികൾക്കായി ഡി.ടി.എച്ച് സ്ലോട്ടുകൾ വാങ്ങിയിട്ടുണ്ടെന്നും അമിത് മാൽവിയ പറഞ്ഞു. നിലവിൽ നമോ ടിവിയുടെ ലോഗോയ്ക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിട്ടുള്ളത്. നമോ ടിവിയിലെ ഉള്ളടക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന മോദിയുടെ പ്രസംഗങ്ങൾ മറ്റു പബ്ലിക് ഡൊമൈനുകളിലും ലഭ്യമായവയായതിനാൽ അത് പരസ്യമായി കണക്കാക്കാനാകില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കിയത്. നമോ ടി.വി. ഡി.ടി.എച്ച്. സേവനദാതാക്കൾ പ്രക്ഷേപണം ചെയ്യുന്നത് സംബന്ധിച്ചും തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധന നടത്തിയിരുന്നു. എന്നാൽ നമോ ടിവി ഡി.ടി.എച്ച്. സേവനദാതാക്കൾ നൽകുന്ന പ്ലാറ്റ്ഫോം സർവ്വീസാണെന്നും ഇതിന് അപ് ലിങ്കിങ്/ ഡൗൺലിങ്കിങ് അനുമതി ആവശ്യമില്ലെന്നുമായിരുന്നു വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വിശദീകരണം. Content Highlights:election commission officials says namo tv contents is not qualify as advertisement


from mathrubhumi.latestnews.rssfeed http://bit.ly/2Ib1AOf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages