രമ്യ സുഹൃത്തും സഹോദരിയും, വേദനിച്ചുവെങ്കില്‍ ഖേദിക്കുന്നുവെന്ന് വിജയരാഘവന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

രമ്യ സുഹൃത്തും സഹോദരിയും, വേദനിച്ചുവെങ്കില്‍ ഖേദിക്കുന്നുവെന്ന് വിജയരാഘവന്‍

മലപ്പുറം : യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ പരാമര്‍ശം ദുരുദ്ദേശത്തോടെ ആയിരുന്നില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. അതില്‍ രമ്യയ്ക്ക് വേദനിച്ചുവെങ്കില്‍ അതില്‍ ഖേദിക്കുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു. കോണ്‍ഗ്രസും ലീഗും തോല്‍ക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചത്.

എന്നാല്‍, രാഷ്ട്രീയമായ ആ വിമര്‍ശനം തെറ്റിദ്ധാരണ ഉണ്ടാകുന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടുവെന്നും വിജയ രാഘവന്‍ വ്യക്തമാക്കിയെന്നും സംഭവം വിവാദമായ പശ്ചാത്തലത്തില്‍ വിജയരാഘവന്‍ പ്രതികരിച്ചു.

രമ്യയെ സുഹൃത്തും സഹോദരിയുമായാണ് കാണുന്നത്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. പരാമര്‍ശത്തിന് ഉദ്ദേശിക്കാത്ത അര്‍ഥം നല്‍കി യു.ഡി.എഫ് പ്രചരിപ്പിക്കുകയാണ്. ആരെയും മോശപ്പെടുത്തുന്ന പ്രസ്ഥാനമല്ല സിപിഎം എന്നും വിജയരാഘവന്‍ വിശദീകരിച്ചു. തന്റെ പ്രസംഗം ചില മാധ്യമങ്ങള്‍ മറ്റൊരു വഴിക്ക് തിരിച്ചു വിട്ടു.



from mangalam.com https://ift.tt/2CJUz2v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages