തിരുവനന്തപുരം: തിരഞ്ഞെടുപ്പുദിവസം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അന്നദാനം നടന്നത് തിരുവനന്തപുരത്തെ ഇടതുമുന്നണി സ്ഥാനാർഥി സി. ദിവാകരന്റെ പേരിൽ. അദ്ദേഹത്തിന്റെ ഭാര്യ ഹേമലതയാണ് ചൊവ്വാഴ്ചത്തെ അന്നദാനം വഴിപാടായി ബുക്ക് ചെയ്തത്. അന്നദാനം സംഭാവന ചെയ്ത സി. ദിവാകരന്റെ പേര് ക്ഷേത്രനോട്ടീസ് ബോർഡിൽ പതിക്കുകയും ചെയ്തിരുന്നു. പഴവങ്ങാടി ഗണപതിക്ഷേത്രത്തിൽ തേങ്ങയടിച്ചശേഷമാണ് കുടുംബാംഗങ്ങൾ പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്. സി. ദിവാകരൻ, മകയിരം നക്ഷത്രം എന്നപേരിലായിരുന്നു അന്നദാനം ബുക്കിങ്. സി. ദിവാകരന്റെ പേരിൽ ഇരുപതിനായിരം രൂപ അടച്ചാണ് അന്നദാനം നടന്നത്. ശക്തമായ ത്രികോണമത്സരമുണ്ടായ മണ്ഡലത്തിൽ ശബരിമല സ്ത്രീപ്രവേശം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രചാരണായുധമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണസമയങ്ങളിൽ മണ്ഡലത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ പൊങ്കാല ഉൾപ്പെടെയുള്ള ചടങ്ങുകളിൽ സി. ദിവാകരൻ പങ്കെടുത്തിരുന്നു. Content Highlights:C Divakarans Wife offered Vazhipadu in Padmanabhaswami Temple on Polling Day
from mathrubhumi.latestnews.rssfeed http://bit.ly/2DyYRtL
via
IFTTT
No comments:
Post a Comment