കട്ടപ്പന: വാഴവരയിൽ ചിത്രീകരണം പുരോഗമിക്കുന്ന 'ഫൈനൽസ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടി രജീഷ വിജയന് സൈക്കിളിൽനിന്ന് വീണ് കാലിന് പരിക്കേറ്റു. രജീഷയെ നായികയാക്കി പി.ആർ.അരുൺ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. രജീഷ സഞ്ചരിച്ച സ്പോർട്സ് സൈക്കിളിന്റെ ചക്രത്തിനിടയിൽ കമ്പ് കയറി മറിഞ്ഞാണ് അപകടം. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രണ്ടു ദിവസത്തെ വിശ്രമം ആവശ്യമാണ്. ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ വേഷമാണ് രജീഷ ചെയ്യുന്നത്. Content Highlights:actress rajisha vijayan injured during film shooting in kattappana
from mathrubhumi.latestnews.rssfeed http://bit.ly/2W6RPnx
via
IFTTT
No comments:
Post a Comment