റയലിന് രക്ഷകനായി ബെന്‍സെമ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

റയലിന് രക്ഷകനായി ബെന്‍സെമ

മാഡ്രിഡ്: കരിം ബെൻസെമയുടെ അവസാന നിമിഷ ഗോളിൽ റയൽ മാഡ്രിഡിന് ജയം. സ്പാനിഷ് ലാ ലീഗയിൽ ഈ സീസണിൽ അരങ്ങേറ്റം കുറിക്കുന്ന സോസിഡാഡ് ഡീപ്പോർട്ടീവ വെസ്ക്കയ്ക്കെതിരേ രണ്ടിനെതിരേ മൂന്ന് ഗോളിന് കഷ്ടിച്ച് തടിതപ്പുകയായിരുന്നു മുൻ ചാമ്പ്യന്മാർ. കഴിഞ്ഞ തവണ രണ്ടാം ഡിവിഷനിൽ രണ്ടാം സ്ഥാനക്കാരായി ലാ ലീഗയിലേയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ച വെസ്ക്ക ഇപ്പോൾ പോയിന്റ് നിലയിൽ ഏറ്റവും അവസാനക്കാരാണ്. മൂന്നാം മിനിറ്റിൽ തന്നെ റയൽ കോച്ച് സിദാന്റെ മകൻ ലൂക്ക സിദാനെ തോൽപിച്ച്യുവാൻ കാമിലോ ഹെർണാണ്ടസ് ഹെസ്ക്കയെ മുന്നിലെത്തിച്ചു.25-ാം മിനിറ്റിൽ ഇസ്ക്കോ റയലിനെ ഒപ്പമെത്തിച്ചു. 62-ാം മിനിറ്റിൽ സെബല്ലോസിന്റെ ഗോളിൽ റയൽ മുന്നിലെത്തിയെങ്കിലും 74-ാം മിനിറ്റിൽ എറ്റ്സെയ്റ്റ വെസ്ക്കയെ ഒപ്പമെത്തിച്ചു. 89-ാം മിനിറ്റിലായിരുന്നു ബെൻസെമയുടെ വിജയഗോൾ. മാർച്ച് പതിനൊന്നിന് സിനദിൻ സിദാൻ വീണ്ടും മാനേജരായി ചുമതലയേറ്റശേഷമുള്ള റയലിന്റെ രണ്ടാം ജയമാണിത്. ലാ ലീഗയിൽ ഒൻപത് മത്സരങ്ങൾ കൂടി ശേഷിക്കെ 57 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് റയൽ. ഒന്നാം സ്ഥാനത്തുള്ള ബാഴ്സയേക്കാൾ പന്ത്രണ്ട് പോയിന്റ് പിറകിലാണവർ. 59 പോയിന്റുള്ള അത്ലറ്റിക്കോയാണ് രണ്ടാം സ്ഥാനത്ത്. സെവിയ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച വലെൻസിയ ആറാം സ്ഥാനത്തേയ്ക്ക് കയറി. 29 മത്സരങ്ങളിൽ നിന്ന് 43 പോയിന്റുണ്ട് അവർക്ക്. 43 പോയിന്റുള്ള സെവിയ്യ ഏഴാം സ്ഥാനത്തായി. ലെവന്റെയെ സമനിലയിൽ തളച്ച ഐബർ 36 പോയിന്റുമായി പതിനൊന്നാം സ്ഥാനത്തേയ്ക്ക് കയറി. സ്കോർ: 2-2. മറ്റു മത്സരങ്ങളിൽ റയൽ ബെറ്റിസ് റയോ വല്ലെസാനോയെയും (1-1) റയൽ സോസിദാദ് റയൽ വല്ലഡോലിഡിനെയും (1-1) സമനിലയിൽ തളച്ചു. Content Highlights:Real Madrid Karim Benzema La Liga Zinedine Zidane


from mathrubhumi.latestnews.rssfeed https://ift.tt/2I1sO96
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages