അന്തസ്സംസ്ഥാന ബസുകൾക്ക് സ്പീഡ് ഗവർണറും ജിപിഎസും നിര്‍ബന്ധമാക്കും - ഗതാഗത മന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 25, 2019

അന്തസ്സംസ്ഥാന ബസുകൾക്ക് സ്പീഡ് ഗവർണറും ജിപിഎസും നിര്‍ബന്ധമാക്കും - ഗതാഗത മന്ത്രി

തിരുവനന്തപുരം: യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്താത്ത സ്വകാര്യ ബസ് സർവീസുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. കോൺട്രാക്ട് കാര്യേജുകളായി പ്രവർത്തിക്കുന്ന സ്വകാര്യ ബസ് സർവീസുകളിൽ വ്യാപകമായ നിയമ ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും നിലവിലുള്ള നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് ഇവയെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്പീഡ് ഗവർണറുകൾ ഘടിപ്പിക്കാത്ത ബസുകൾക്കെതിരെനടപടി സ്വീകരിക്കും. ബസുകളിൽ ജൂൺ ഒന്നാം തീയതി മുതൽ ജിപിഎസ് ഘടിപ്പിക്കുന്നത് നിർബന്ധമാക്കും. അമിത ചാർജ് ഈടാക്കുന്ന ബസുകൾക്കെതിരെ നടപടിയുണ്ടാകും കോൺട്രാക്ട് കാര്യേജുകൾക്ക് നിലവിൽ നിരക്ക് നിശ്ചയിച്ചിട്ടില്ല. ഏതു വിധത്തിലാണ് നിരക്ക് നിശ്ചയിക്കേണ്ടതെന്ന കാര്യത്തിൽ റിപ്പോർട്ട് നൽകാൻ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് ബുക്കിങ് ഏജൻസികളുടെ പ്രവർത്തനം പരിശോധിക്കുകയും ലൈസൻസ് ഇല്ലാത്ത ഏജൻസികൾക്കെതിരെ നടപടിയെടുക്കുകയും ചെയ്യും. ഇത്തരം ഏജൻസികൾക്ക് ലൈസൻസ് നൽകുന്നതിന് പുതിയ നടപടിക്രമങ്ങൾ ഉണ്ടാക്കുകയും അവ കർശനമാക്കുകയും ചെയ്യും. കോൺട്രാക്ട് കാര്യേജ് എന്ന വ്യവസ്ഥ ലംഘിച്ച് ഗുഡ്സ് കാര്യേജ് ആയി പ്രവർത്തിക്കുന്നത് കണ്ടെത്താൻ പോലീസിന്റെയും നികുതി വകുപ്പിന്റെയും സഹകരണത്തോടെ ശക്തമായ പരിശോധനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:action against contract carriage buses, kallada bus, kallada travels


from mathrubhumi.latestnews.rssfeed http://bit.ly/2UHQIJy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages