പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ആനന്ദവല്ലി (62) അന്തരിച്ചു . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മലയാളത്തിലെ മുൻനിര നായികമാർക്കടക്കം ഒട്ടനവധി പേർക്ക് ആനന്ദവല്ലി ശബ്ദം നൽകിയിട്ടുണ്ട്. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ ആനന്ദവല്ലിയെ തേടിയെത്തിയിട്ടുണ്ട്. കൊല്ലം സ്വദേശിയായ ആനന്ദവല്ലി കൗമരക്കാലം മുതൽ കലാരംഗത്ത് സജീവമായിരുന്നു. കെ.പി.എ.സിയടക്കമുള്ള പ്രശസ്ത നാടക ഗ്രൂപ്പുകളിലെ അഭിനേത്രിയായിരുന്നു. ഏണിപ്പടികൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച ആനന്ദവല്ലി 1974-ൽ ദേവി കന്യകുമാരി എന്ന ചിത്രത്തിൽ രാജശ്രീക്ക് ശബ്ദം നൽകിയാണ് ഡബ്ബിങ് മേഖലയിലേക്ക് കടക്കുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ പൂർണിമ ജയറാമിന് ശബ്ദം നൽകിയതോടെ ശ്രദ്ധേയയായി. രേവതി, സീമ, അംബിക, ശോഭന, ഉർവ്വശി, പാർവതി, ലിസ്സി, ഗീത, സുമലത, മേനക, മാധവി, ജയപ്രദ, കാർത്തിക, ഗൗതമതി, സുഹാസിനി, സുകന്യ, ശാരദ, സരിത, സുചിത്ര, ഭാനുപ്രിയ, രഞ്ജിനി, നന്ദിത ബോസ്, വിനയ പ്രസാദ്, കനക, ഖുശ്ബു, ശാന്തികൃഷ്ണ, സിൽക്ക് സ്മിത തുടങ്ങി ഒട്ടേറെ അഭിനേത്രികൾക്ക് ശബ്ദം നൽകി. 1992 ൽ ആധാരം എന്ന ചിത്രത്തിൽ ഗീതയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്തു. മഴത്തുള്ളി കിലുക്കം എന്ന സിനിമയിൽ ശാരദയ്ക്ക് വേണ്ടിയാണ് അവസാനമായി സിനിമയിൽ ഡബ്ബ് ചെയ്തത്. ടെലിവിഷൻ സീരയലുകൾക്ക് വേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്. ഓൾ ഇന്ത്യ റേഡിയോവിൽ അനൗൺസറായും ജോലി ചെയ്തിട്ടുണ്ട്. Content Highlights:Anandavally dubbing artist passed away actress Aadhaaram movie geetha
from mathrubhumi.latestnews.rssfeed http://bit.ly/2I09kSY
via
IFTTT
No comments:
Post a Comment