ദുബായ്: ഇന്ത്യന്‍ യുവതിക്ക് ദുബായ് വിമാനത്താവളത്തില്‍ സുഖപ്രസവം. സഹായത്തിന് എത്തിയത് വനിതാ പോലീസ് ഉദ്യോഗസ്ഥ. കഴിഞ്ഞദിവസം വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനലില്‍ വച്ചായിരുന്നു സംഭവം.
രണ്ടാം ടെര്‍മിനല്‍ നില്‍ക്കുമ്പോള്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹനാന്‍ ഹുസൈന്‍ മുഹമ്മദ് എന്ന് പോലീസ് ഉദ്യോഗസ്ഥയാണ് അടിയന്തിര പരിചരണം നല്‍കിയത്. ആശുപത്രിയില്‍ എത്തിക്കാന്‍ സമയമില്ലാതായതോടെ വിമാനത്താവളത്തിലെ പരിശോധനാമുറിയിലാണ് ഹനാന്‍ പരിതരണം നല്‍കിയത്.
സുഖപ്രസവം നടന്നെങ്കിലും കുഞ്ഞിന് ശ്വാസതടസം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് ഹനാന്റെ നേതൃത്വത്തില്‍ കൃത്രിമശ്വാസം നല്‍കി കു്ഞിനെ രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനേയും അമ്മയേയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഹനാന്റെ അടിയന്തിര ഇടപെടലില്‍ ദുബായ് പോലീസ് അവരെ ആദരിച്ചു.
from mangalam.com http://bit.ly/2Iulggd
via IFTTT
No comments:
Post a Comment