ഓടുന്ന കാറില്‍ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചെന്ന പരാതിയുമായി യുവതി; നാടകമാണെന്ന് ഭര്‍ത്താവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

ഓടുന്ന കാറില്‍ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചെന്ന പരാതിയുമായി യുവതി; നാടകമാണെന്ന് ഭര്‍ത്താവ്

ഓടിക്കൊണ്ടിരുന് കാറില്‍ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചുവെന്ന് ഭാര്യയുടെ പരാതി. വിവാഹമോചനത്തിന് ഹര്‍ജി നല്‍കി ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് കഴിയുന്ന യുവതിയാണ് കന്യാകുമാരി തക്കല സ്വദേശിയായ ഭര്‍ത്താവിനും ബന്ധുകള്‍ക്കും എതിരെ പരാതിയുമായി രംഗത്തെത്തിയത്. ഭര്‍ത്താവിനെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്തശേഷം നോട്ടീസ് നല്‍കി പോലീസ് വിട്ടയച്ചു.

സംഭവത്തെ തുടര്‍ന്ന് ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി വീട്ടിലേക്ക് മടങ്ങി. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ഭര്‍ത്താവ് ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ കാര്‍ തകരാറിലാണെന്നും അതിനാല്‍ തന്നെ കൂടി കൊണ്ടുപോകണമെന്ന് ആവശ്യപ്പട്ടതിനാലാണ് കാറില്‍ കയറ്റിയതെന്നും താനോ ബന്ധുക്കളോ മണ്ണെണ്ണ ഒഴിച്ചിട്ടില്ലെന്നുമാണ് യുവാവ് പറയുന്നത്. അതേസമയം യുവതി പറയുന്നത്ര അളവില്‍ മണ്ണെണ്ണ ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍മാരും വ്യക്തമാക്കിയിട്ടുണ്ട്.

ഭര്‍ത്താവും രണ്ട് ബന്ധുക്കളും ഡ്രൈവറുമണ് വാഹനത്തിലുണ്ടായിരുന്നത്. ഐടി മേഖലയിലെ ജീവനക്കാരനാണു ഭര്‍ത്താവ്.വിവാഹ മോചന ഹര്‍ജിയില്‍, ബാങ്കിലെത്തി ഇടപാടുകള്‍ തീര്‍ത്തശേഷം കോടതിയിലേക്കു മടങ്ങുമ്പോള്‍ കടപ്പാക്കട ആശ്രാമം റോഡില്‍ സ്വകാര്യ ആശുപത്രിക്കു സമീപം മൂന്നു മണിയോടെയാണു സംഭവം.

പിതാവിനൊപ്പം എത്തിയ യുവതി കാര്‍ തകരാറിലാണെന്ന് പറഞ്ഞ് യുവാവിനൊപ്പം കയറുകയായിരുന്നു. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച നിലയില്‍ കരഞ്ഞ് കൊണ്ട് യുവതി കാറിന് പുറത്ത് ചാടുകയും ചെയ്തു. സമീപത്തെ ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും ഇടപെട്ടു വാഹനം തടഞ്ഞുവച്ചു ഭര്‍ത്താവിനെയും ബന്ധുക്കളെയും പൊലീസില്‍ ഏല്‍പിക്കുകയും ചെയ്തു.



from mangalam.com http://bit.ly/2IoZARK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages