വെള്ളിത്തിരയില്‍ കണ്ട നായകന് ഞങ്ങള്‍ കയ്യടിച്ചിട്ടുണ്ട്.... ആ പ്രായത്തില്‍... ഇപ്പോള്‍ കാണുന്നതൊക്കെ... താങ്കളുടെ കോമഡി പടമായി ആസ്വദിക്കുന്നു; സുരേഷ് ഗോപിയെ വിമര്‍ശിച്ച് സംവിധായകന്‍ സുദേവന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

വെള്ളിത്തിരയില്‍ കണ്ട നായകന് ഞങ്ങള്‍ കയ്യടിച്ചിട്ടുണ്ട്.... ആ പ്രായത്തില്‍... ഇപ്പോള്‍ കാണുന്നതൊക്കെ... താങ്കളുടെ കോമഡി പടമായി ആസ്വദിക്കുന്നു; സുരേഷ് ഗോപിയെ വിമര്‍ശിച്ച് സംവിധായകന്‍ സുദേവന്‍

തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സുദേവന്‍. മനസില്‍ നിന്നും മായാത്ത കഥാപാത്രങ്ങളെ സമ്മനിച്ച സുരേഷ്‌ഗോപിയുടെ ഇന്നത്തെ രീതികളെ വിമര്‍ശിച്ചാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. കോളജ് പ്രായത്തില്‍ തന്നെ ആവേശം കൊള്ളിച്ച സുരേഷ്‌ഗോപി കഥാപാത്രങ്ങളും ഇന്നത്തെ അദ്ദേഹത്തിന്റെ അവസ്ഥയും കാണുമ്പോള്‍ കോമഡി പടമായി തോന്നുന്നുവെന്നും അദ്ദേഹം കുറിച്ചു.

'അഴിമതി നടത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് എതിരെയും അതിനു കൂട്ടുനില്‍ക്കുന്ന പോലീസുകാര്‍ക്കെതിരെയും മന്ത്രിമാര്‍ക്കു എതിരെയും കൈ ചൂണ്ടുന്ന നായകന് ഞങ്ങള്‍ കയ്യടിച്ചിട്ടുണ്ട്. ഈ ഗണത്തില്‍ ഉള്ള സിനിമകള്‍ ഒക്കെ ഗംഭീരമാണെന്നല്ല, ആ പ്രായത്തില്‍ അത് ഞങ്ങള്‍ ആസ്വദിച്ചിരുന്നു എന്നാണ്. സമയമുള്ളപ്പോ താങ്കള്‍ അഭിനയിച്ച സിനിമകള്‍ ഒന്ന് കണ്ടു നോക്കുന്നത് നല്ലതാണ്. സിനിമയിലെ നായകനും സിനിമയ്ക്കു പുറത്തെ ആളും എവിടെ നില്‍ക്കുന്നു എന്ന് ചിലപ്പോ മനസിലായേക്കും (ഉറപ്പൊന്നുമില്ല).' സുദേവന്‍ കുറിച്ചു.

സുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

നടന്‍ സുരേഷ് ഗോപി വായിച്ചറിയുവാന്‍.
ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്താണ്.. താങ്കളുടെ..... തലസ്ഥാനം. ഏകലവ്യന്‍... മാഫിയ... കമ്മീഷണര്‍ തുടങ്ങിയ സിനിമകള്‍ ഇറങ്ങുന്നത്... ആ ഒരു പ്രായത്തില്‍... ആ സിനിമകള്‍.. എന്നെ ഹരം കൊള്ളിച്ചിട്ടുണ്ട്... അഴിമതി നടത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് എതിരെയും... അതിനു കൂട്ടുനില്‍ക്കുന്ന പോലീസുകാര്‍ക്കെതിരെയും... മന്ത്രിമാര്‍ക്കു എതിരെയും... കൈ ചൂണ്ടുന്ന നായകനെ ഞങ്ങള്‍ കയ്യടിച്ചിട്ടുണ്ട്.... കള്ളസ്വാമിയെ... വിരട്ടുന്ന.. ഡയലോഗ്.. ഒക്കെ.....
ഈ ഗണത്തില്‍ ഉള്ള സിനിമകള്‍ ഒക്കെ ഗംഭീരമാണെന്നല്ല ആ പ്രായത്തില്‍.. അത് ഞങ്ങള്‍ ആസ്വദിച്ചിരുന്നു എന്നാണു ... പറഞ്ഞു വരുന്നത് വേറെ ഒന്നുമല്ല.... സമയമുള്ളപ്പോ... താങ്കള്‍ അഭിനയിച്ച... സിനിമകള്‍... ഒന്ന് കണ്ടു നോക്കുന്നത് നല്ലതാണ്.... സിനിമയിലെ നായകനും സിനിമയ്ക്കു പുറത്തെ ആളും എവിടെ നില്‍ക്കുന്നു എന്ന് ചിലപ്പോ മനസിലായേക്കും (ഉറപ്പൊന്നുമില്ല) വെള്ളിത്തിരയില്‍ കണ്ട നായകന് ഞങ്ങള്‍ കയ്യടിച്ചിട്ടുണ്ട്.... ആ പ്രായത്തില്‍... ഇപ്പോള്‍ കാണുന്നതൊക്കെ... താങ്കളുടെ കോമഡി പടമായി ആസ്വദിക്കുന്നു ??



from mangalam.com http://bit.ly/2D4a5Gz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages