അഭയ കേസ്: ഫാ.തോമസ് കോട്ടൂരും സി.സെഫിയും വിചാരണ നേരിടണം; ഫാ.ജോസ് പുതൃക്കയെ ഒഴിവാക്കിയത് ശരിവച്ചു; കെ.ടി മൈക്കളിനെയും പ്രതിസ്ഥാനത്തുനിന്ന് മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

അഭയ കേസ്: ഫാ.തോമസ് കോട്ടൂരും സി.സെഫിയും വിചാരണ നേരിടണം; ഫാ.ജോസ് പുതൃക്കയെ ഒഴിവാക്കിയത് ശരിവച്ചു; കെ.ടി മൈക്കളിനെയും പ്രതിസ്ഥാനത്തുനിന്ന് മാറ്റി

കൊച്ചി: സി. അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരും മൂന്നാം പ്രതി സി.സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി. ഇരുവരും നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്.

അതേസമയം, രണ്ടാം പ്രതി ഫാ.ജോസ് പുതൃക്കയെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി വിധി ഹൈക്കോടതി ശരിവച്ചു. കേസിലെ നാലാം പ്രതിയും മുന്‍ ക്രൈംബ്രാഞ്ച് ഡി.വൈ. എസ്.പിയുമായ കെ.ടി മൈക്കിളിനെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ ഭാവിയില്‍ എന്നെങ്കിലും മൈക്കിളിനെതിരെ ശക്തമായ തെളിവുകള്‍ ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ വിചാരണ നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. തെളിവുകള്‍ നശിപ്പിച്ചുവെന്ന കേസിലാണ് കെ.ടി മൈക്കിളിനെ പ്രതിചേര്‍ത്തിരുന്നത്.

ഫാ.ജോസ് പുതൃക്കയിലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ പൊതുപ്രവര്‍ത്തകനായ ജോമോന്‍' പുത്തന്‍പുരയ്ക്കല്‍ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജിയും നല്‍കിയിരുന്നു. ഈ ഹര്‍ജി കോടതി നിരാകരിച്ചു.

കേസില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ഫാ.തോമസ് കോട്ടരൂം ഫാ. ജോസ് പുതൃക്കയിലും സി.സെഫിയും നേരത്തെ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയെ സമീപിച്ചുവെങ്കിലും ഫാ.ജോസ് പുതൃക്കയിലിന്റെ ആവശ്യം മാത്രമാണ് കോടതി അംഗീകരിച്ചത്.

1992 മാര്‍ച്ച് 27നായിരുന്നു കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സി.അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് കാണിച്ച് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസാണ് സി.ബി.ഐ ഏറ്റെടുത്തതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. 2008 നവംബര്‍ 19ന് രണ്ട് വൈദികരെയും ഒരു കന്യാസ്ത്രീയെയും അറസ്റ്റു ചെയ്തു. കൊലപാതകം തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 2009 ജൂലായ് 17ന് കുറ്റപത്രവും സമര്‍പ്പിച്ചു.

കേസില്‍ നിന്ന് ഒഴിവാകുന്നതിന് പ്രതികള്‍ നടത്തി വരുന്ന നിരന്തര നിയമപോരാട്ടത്തെ തുടര്‍ന്ന് വിചാരണ വൈകുകയാണ്. ഹൈക്കോടതിയില്‍ നിന്നും ഇന്ന് നേരിട്ട തിരിച്ചടിക്കെതിരെ ഒന്നും മൂന്നും പ്രതികള്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ വിചാരണ ഇനിയും നീളാനാണ് സാധ്യത.



from mangalam.com http://bit.ly/2WTBl1V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages