'മരിക്കുമ്പോഴും സുന്ദരിയായിരിക്കണം'; അഞ്ച് ദിവസം കഴിയുമ്പോഴേക്കും അതി സുന്ദരിയായി അവള്‍ യാത്രയായി, ഇരുപത്കാരിയുടെ ആഗ്രഹം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

'മരിക്കുമ്പോഴും സുന്ദരിയായിരിക്കണം'; അഞ്ച് ദിവസം കഴിയുമ്പോഴേക്കും അതി സുന്ദരിയായി അവള്‍ യാത്രയായി, ഇരുപത്കാരിയുടെ ആഗ്രഹം

ഫിലിപ്പീന്‍സിലെ യുവമോഡലായിരുന്നു റേസിന് പ്രെഗുന്‍ഡ. മോഡലായി ഉയരങ്ങള്‍ കീഴക്കാന്‍ തുനിയുമ്പോഴാണ് ക്യാന്‍സര്‍ എന്ന വില്ലന്‍ അവളെ ഇരുപതാം വയസ്സില്‍ തേടിയെത്തിയത്. മരണം തന്നെ വിടില്ലെന്ന് മനസ്സിലായ റേസിന് പ്രെഗുന്‍ഡ തന്റെ അവസാന ആഗ്രഹം സഹോദരിയോട് പറഞ്ഞു. 'മരിച്ചുകിടക്കുമ്പോഴും സുന്ദരിയായിരിക്കണം'.

റേസിന് പ്രെഗുന്‍ഡയുടെ ആഗ്രഹം പോലെ തന്നെ എല്ലാം അവളുടെ സഹോദരി നിറവേറ്റി. അവളുടെ ആഗ്രഹം പോലെ തന്നെ എല്ലാം നടന്നു എന്നു പറഞ്ഞു കൊണ്ട് അവളുടെ സഹോദരി ഫെയ്സ്ബുക്കില്‍ കുറിച്ചതിങ്ങനെ :- '' ഇന്ന് നിന്റെ എല്ലാ ആഗ്രഹങ്ങളും പൂവണിഞ്ഞിരിക്കുന്നു. നിന്റെ ചിരിയില്‍ അതെനിക്ക് കാണാം. ഒരിക്കലുമുണരാത്ത ഉറക്കത്തിലേക്കു പോയ ലൗലിക്ക് അവളുടെ ആഗ്രഹം പോലെയൊരു യാത്രാമൊഴിയേകാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമെത്തിയിരുന്നു. നിന്റെ ഓര്‍മകള്‍ക്കു മരണമില്ല എന്നും എന്റെ ഹൃദയത്തില്‍ നീയുണ്ടാകും''.

2017 ഏപ്രില്‍ പതിനേഴിനായിരുന്നു റേസിന്‍ മരിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം സഹോദരി ഓര്‍മ്മകള്‍ പങ്കുവെച്ചതോടെയാണ് റേസിന്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. തന്റെ ശവസംസ്‌കാര ചടങ്ങുകള്‍ എങ്ങനെയായിരിക്കണമെന്ന് റേസിന്‍ വിശദമായി പറഞ്ഞിരുന്നു. ശവമഞ്ചത്തിന് സമീപം ഒരുക്കേണ്ട പൂക്കളുടെ നിറം, ഗൗണ്‍ എല്ലാം റേസിന്‍ ആഗ്രഹിച്ച പോലെ തന്നെ സഹോദരി ഒരുക്കി. അങ്ങനെ, തൂവെള്ള ഗൗണില്‍ വെള്ള പുഷ്പങ്ങള്‍ കൊണ്ടുള്ള ഹെയര്‍ ബാന്‍ഡണിഞ്ഞ് പുഞ്ചിരി തൂകി റേസിന്‍ യാത്രയായി.



from mangalam.com http://bit.ly/2DExsH8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages