രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിന് എഞ്ചിന്‍ തകരാര്‍; ബിഹാറിലേക്ക് പുറപ്പെട്ട വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 26, 2019

രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിന് എഞ്ചിന്‍ തകരാര്‍; ബിഹാറിലേക്ക് പുറപ്പെട്ട വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിഹാറിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിന് എഞ്ചിന്‍ തകരാര്‍. ഇതേതുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി. വിമാനത്തിലെ രംഗങ്ങള്‍ രാഹുല്‍ ഗാന്ധി തന്നെ ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിക്കൊപ്പം ഏതാനും നേതാക്കളും ചെറുവിമാനത്തിലുണ്ടായിരുന്നു.

ബിഹാറിലെ സമസ്തിപുര്‍, ഒറീസയിലെ ബാലസോര്‍, മഹാരാഷ്ട്രയിലെ സങ്മനെര്‍ എന്നിവിടങ്ങളിലാണ് ഇന്ന് യോഗം നിശ്ചയിച്ചിരുന്നത്. രാത്രി വൈകി ഡല്‍ഹിയില്‍ തിരിച്ചെത്തുന്ന വിധത്തിലായിരുന്നു പരിപാടി. എന്നാല്‍ അസൗകര്യം നേരിട്ടതില്‍ ഖേദിക്കുന്നതായി അദ്ദേഹം ട്വീറ്റില്‍ പറയുന്നു.

രാവിലെ 9.30 ഓടെ ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട വിമാനം 10.21 ഓടെ തിരിച്ചിറക്കുകയായിരുന്നുവെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂം വ്യക്തമാക്കി.



from mangalam.com http://bit.ly/2IMdluG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages