ഒരു കുരുന്നുകൂടി അമ്മയുടെ കൈകളാല്‍..... - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 29, 2019

ഒരു കുരുന്നുകൂടി അമ്മയുടെ കൈകളാല്‍.....

ചേർത്തല: വീണ്ടും കണ്ണില്ലാത്ത ക്രൂരത. ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്ത് 15 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ അമ്മ ശ്വാസംമുട്ടിച്ചു കൊന്നു. കുറ്റം സമ്മതിച്ച അമ്മ ആതിര(24)യെ പോലീസ് അറസ്റ്റുചെയ്തു. പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് എട്ടാം വാർഡ് കൊല്ലംവെളി കോളനിയിൽ ഷാരോണിന്റെ മകൾ ആദിഷയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ആതിരയും അയൽവാസികളും ചേർന്ന് ചലനമില്ലാത്ത അവസ്ഥയിൽ കുഞ്ഞിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോൾ കുഞ്ഞ് മരിച്ചിരുന്നു. സംശയംതോന്നിയ ഡോക്ടർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസെത്തി വിശദമായ അന്വേഷണം നടത്തുകയായിരുന്നു. അപ്പോൾമുതൽ ആതിര സംശയനിഴലിലായിരുന്നു. ഞായറാഴ്ച വണ്ടാനത്ത് പോലീസ് സർജന്റെ സാന്നിധ്യത്തിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നു കണ്ടെത്തി. തുടർന്നാണ് ശവസംസ്കാരത്തിനുശേഷം പോലീസ് മാതാപിതാക്കളെയും ഷരോണിന്റെ അച്ഛനമ്മമാരായ ബൈജുവിനെയും പ്രിയയെയും പട്ടണക്കാട് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തത്. പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന ആതിര ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചു. കൈകൊണ്ട് മുഖമമർത്തി കൊന്നെന്ന് ആതിര പറഞ്ഞതായാണ് വിവരം. പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. കൊലയ്ക്കുള്ള കാരണവും വ്യക്തമല്ല. വൈകീട്ടോടെ ആതിരയൊഴികെയുള്ളവരെ പോലീസ് വിട്ടയച്ചു. വിശദാംശങ്ങൾ കൂടുതൽ അന്വേഷണത്തിനുശേഷമേ വെളിപ്പെടൂ എന്ന നിലപാടിലാണ് പോലീസ്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 വരെ വീട്ടുമുറ്റത്തുണ്ടായിരുന്ന കുഞ്ഞിനെ ആതിര വീടിനുള്ളിലേക്കു കൊണ്ടുപോവുകയായിരുന്നു. ആസമയം വീട്ടിൽ ആതിരയും ഭർതൃപിതാവ് ബൈജുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നരയോടെ ആതിര അയൽവീട്ടിലെത്തി കുഞ്ഞനങ്ങുന്നില്ലെന്നറിയിച്ചു. കുഞ്ഞിനെ ആതിര ഇതിനുമുമ്പും ആക്രമിച്ചതിന് പട്ടണക്കാട് പോലീസിൽ പരാതികളുണ്ടായിട്ടുണ്ട്. കുടുംബവഴക്കിന്റെപേരിൽ ആതിര കുട്ടിയോടൊപ്പം ഒരാഴ്ചയോളം ജയിലിലുമായിട്ടുണ്ട്. മൂന്നുവർഷംമുമ്പാണ് ഷാരോൺ പൂച്ചാക്കൽ സ്വദേശിയായ ആതിരയെ പ്രേമിച്ചു വിവാഹം കഴിച്ചത്. ഷാരോൺ പീലിങ്ഷെഡ് തൊഴിലാളിയാണ്.


from mathrubhumi.latestnews.rssfeed http://bit.ly/2LaIASe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages