ന്യൂഡല്‍ഹി: തൊടുപുഴയിലെ ഏഴു വയസ്സുകാരന്റെ മൃതദേഹത്തിനു മുന്നില്‍ നിന്നുകൊണ്ട് 'മാപ്പ് ' എന്ന് തൊഴുകൈയോടെ പറഞ്ഞു തീരും മുമ്പേയാണ് രാജ്യ തലസ്ഥാനത്തു നിന്ന് മറ്റൊരു അരുംക്രൂരതയുടെ വാര്‍ത്ത പുറത്തുവരുന്നത്. ഡല്‍ഹിയില്‍ മൂന്നു വയസുകാരിക്ക് സ്വന്തം അച്ഛനില്‍ നിന്ന് നേരിടേണ്ടി വന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളാണ്. ദിവസങ്ങളോളം പട്ടിണി കിടന്ന് തളര്‍ന്ന മൂന്നു വയസുകാരിക്ക് അയാള്‍ നല്‍കിയത് പാല്‍ക്കുപ്പിയില്‍ മദ്യം.
ഡല്‍ഹി കമ്മീഷന്‍ ഫോര്‍ വിമണിന്റെ ഇടപെടലോടെയാണ് ഡല്‍ഹിയിലെ പ്രേംനഗറില്‍ നടന്ന ക്രൂരതയുടെ വാര്‍ത്ത പുറംലോകമറിഞ്ഞത്. സംഭവം അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ചാണ് അധികൃതര്‍ സ്ഥലത്തെത്തിയത്. അധികൃതര്‍ എത്തുമ്പോള്‍ മദ്യപിച്ച് ലക്കുകെട്ട അയാള്‍ക്ക് സമീപം മലവിസര്‍ജ്ജ്യത്തില്‍ മൃതപ്രായയായാണ് മൂന്നുവയസുകാരി കിടന്നത്. തുടര്‍ന്ന് വനിതാ കമ്മീഷന്‍ വിളിച്ചറിയിച്ചതനുസരിച്ച് പോലീസെത്തി അയാളെയും കുഞ്ഞിനേയും സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവറാണ് അയാളുടെ ഭാര്യ ഒരു വര്‍ഷം മുമ്പ് മരിച്ചതില്‍ പിന്നെ മുഴുവന്‍ സമയവും മദ്യപാനത്തില്‍ മുഴുകുകയായിരുന്നു. ഇയാള്‍ പുറത്തു പോകുമ്പോള്‍ മൂന്നു വയസുകാരിയായ കുഞ്ഞിനെ തനിച്ചാക്കിയാണ് പോയിരുന്നതെന്നാണ് വിവരം. അയല്‍ക്കാര്‍ സഹായിക്കാന്‍ തയാറായെങ്കിലും ഇയാള്‍ അകന്നു ജീവിക്കുകയായിരുന്നു.
ദിവസത്തോളം മാലിന്യത്തില്‍ കിടന്നതുകൊണ്ട് കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഇന്‍ഫെക്ഷന്‍ ബാധിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ ശരീരത്ത് മര്‍ദനമേറ്റതിന്റെ പാടുകളുമുണ്ട്. വിദഗ്ധ ചികിത്സയ്ക്കു ശേഷം കുഞ്ഞിനെ സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. അതേസമയം ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ പ്രതിഷേധവും ഉയര്‍ത്തുന്നുണ്ട്.
from mangalam.com http://bit.ly/2WOBxzm
via IFTTT
No comments:
Post a Comment