ഭുവനേശ്വർ: ഫൈനലിൽ ചെന്നൈയിൻ എഫ്.സിയെ പരാജയപ്പെടുത്തി എഫ്.സി ഗോവയ്ക്ക് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം. ഗോവയുടെ ആദ്യ സൂപ്പർ കപ്പ് കിരീടനേട്ടമാണിത്. ശനിയാഴ്ച നടന്ന ഫൈനലിൽ ചെന്നൈയിൻ എഫ്.സിയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ഗോവ പരാജയപ്പെടുത്തിയത്. ഗോൾരഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം 48-ാം മിനിറ്റിൽ ഫെറാൻ കോറോമിനാസാണ് ഗോവയുടെ ആദ്യ ഗോൾ നേടിയത്. എന്നാൽ അഞ്ചു മിനിറ്റിന് ശേഷം റാഫേൽ അഗസ്റ്റോ ചെന്നൈയിനെ ഒപ്പമെത്തിച്ചു. 63-ാം മിനിറ്റിൽ ബ്രെൻഡൻ ഫെർണാണ്ടസാണ് ഗോവയുടെ വിജയഗോൾ നേടിയത്. ചെന്നൈ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ഗോവയുടെ ഫൈനൽ പ്രവേശനം. എ.ടി.കെയെ 2-1 ന് തകർത്താണ് ചെന്നൈയിൻ എഫ്.സി ഫൈനലിൽ എത്തിയത്. Content Highlights:super cup final 2019 fc goa beat chennaiyin fc
from mathrubhumi.latestnews.rssfeed http://bit.ly/2Iw73OJ
via
IFTTT
No comments:
Post a Comment