ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരേലൈംഗിക ആരോപണം അന്വേഷിക്കുന്ന സുപ്രീംകോടതി അന്വേഷണ സമിതിയിൽ അവിശ്വാസം രേഖപ്പെടുത്തി പരാതിക്കാരി. ജഡ്ജിമാരുടെ മൂന്നംഗ സമിതിക്കെതിരെയാണ് പരാതിക്കാരി രംഗത്തെത്തിയിരിക്കുന്നത്. പരാതിക്കാരിയോട് വെള്ളിയാഴ്ച ഹാജരാകാൻ എസ്.എ.ബോബ്ദെയുടെ നേതൃത്വത്തിലുള്ള സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് സമിതിയിൽ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് പരാതിക്കാരി കത്ത് നൽകിയിരിക്കുന്നത്. അന്വേഷണത്തിന് വിരമിച്ച ജഡ്ജിമാരുടെ ആറംഗ പ്രത്യേക സമിതി രൂപവത്കരിക്കണം. തന്റെ പരാതി കൈകാര്യം ചെയ്യുന്നതിൽ ആശങ്കയുണ്ട്. പരാതി ഏകപക്ഷീയമായി തള്ളുമോ എന്നതിലാണ് ആശങ്ക. തന്റെ ഭാഗം കേൾക്കാതെ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട പ്രത്യേക സിറ്റിങിൽ സ്വഭാവഹത്യ നടത്തിയെന്നും പരാതിക്കാരി ആരോപിച്ചു. മുതിർന്ന ജഡ്ജിമാരും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയടക്കമുള്ളവരും തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തി. സമിതിയിലുൾപ്പെട്ട ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ വസതിയിലെ സ്ഥിരം സന്ദർശകനാണ്. അദ്ദേഹം സമിതിയിൽ ഉൾപ്പെട്ടതിലും തനിക്ക് ആശങ്കയുണ്ട്. പരാതി നൽകിയതിന്റെ പേരിൽ ഒറ്റപ്പെടുത്തലും അവഗണനയും താൻ നേരിടുന്നതായും പരാതിക്കാരി പറയുന്നു.
from mathrubhumi.latestnews.rssfeed http://bit.ly/2VYViEx
via
IFTTT
No comments:
Post a Comment