തൃശൂര്‍: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട സമയം തുടങ്ങിയിട്ടും അനിശ്ചിതത്വം തുടരേണ്ട ഗതികേടിലാണ് ബിജെപി ഒഴിവു വന്നിരിക്കുന്ന തൃശൂര്‍ മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയായി നടനും എംപിയുമായ സുരേഷ് ഗോപിയെയും ബിജെപി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. തുഷാര്‍ വയനാട്ടില്‍ മത്സരിക്കാന്‍ തയ്യാറായതോടെ തൃശൂരില്‍ ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
ബിജെപി വിജയസാധ്യത കണക്കുകൂട്ടുന്ന കേരളത്തിലെ പ്രധാന മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. സുരേഷ് ഗോപിയെ ബിജെപി കേന്ദ്രനേതൃത്വം ഡല്‍ഹിയിലേക്ക് വിളിച്ചിട്ടുണ്ടെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കാര്യം ചര്‍ച്ച ചെയ്യാനാണെന്നുമാണ് വിലയിരുത്തല്‍. ഇപ്പോള്‍ ഗുരുവായൂരിലുള്ള അദ്ദേഹം ഇന്നു തന്നെ ഡല്‍ഹിക്ക് തിരിക്കും. നാളെ തന്നെ ബിജെപി ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
നേരത്തേ എം ഡി രമേശ്, ടോം വടക്കന്‍ എന്നിവരുടെ പേരുകള്‍ തൃശൂരില്‍ പറഞ്ഞു കേട്ടിരുന്നു. ബിഡിജെഎസിന് നല്‍കിയെങ്കിലും രാഹുല്‍ വന്നതോടെ വയനാട് സീറ്റ് തിരിച്ചെടുക്കാന്‍ ബിജെപി ശ്രമം നടത്തിയിരുന്നു. വയനാട്ടില്‍ മത്സരിക്കാന്‍ തുഷാര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഹുലിനെതിരേ ബിജെപി തന്നെ മത്സരിക്കണമെന്നതായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം.
സുരേഷ്‌ഗോപിയെ വയനാട്ടിലേക്ക് പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വയനാട്ടില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് തുഷാര്‍ ബിജെപി കേന്ദ്രനേതൃത്വത്തെ നേരിട്ടറിയിക്കുകയും സമ്മത വാങ്ങുകയുമായിരുന്നു. നേരത്തേ തൃശൂര്‍ തുഷാറിന് വേണ്ടി മാറ്റിയിട്ടിരിക്കുകയായിരുന്നു. തുഷാര്‍ മത്സരിക്കാനില്ലെന്ന് നിലപാട് എടുത്തു. എന്നാല്‍ രാഹുല്‍ വരുമെന്ന് ഉറപ്പായതോടെ വയനാട്ടില്‍ മത്സരിക്കാന്‍ സീറ്റ് വെച്ചുമാറുകയായിരുന്നു.
വയനാട്ടില്‍ എത്താനുള്ള തുഷാറിന്റെ നീക്കം വിജയിച്ചത് അമിത്ഷായുമായുള്ള നേരിട്ടുള്ള ചര്‍ച്ചകളിലൂടെയാണ്. നേരത്തേ തുഷാറിനെ തൃശൂരില്‍ മത്സരിപ്പിക്കാന്‍ സമ്മതിപ്പിച്ചതും അമിത്ഷാ ഇടപെട്ടുള്ള ചര്‍ച്ചകളുടെ വിജയമായിരുന്നു. ഉപാധികളോടെയാണ് തുഷാര്‍ മത്സരിക്കാന്‍ തയ്യാറായതും. അതേസമയം സംസ്ഥാന നേതൃത്വത്തിന്റെ യാതൊരു ഇടപെടലും ഇല്ലാതെ വയനാട് സീറ്റ് സംബന്ധിച്ച തീരുമാനം കേന്ദ്രം എടുത്തതിലും വയനാട്ടില്‍ കരുത്തരായ ദേശീയ നേതാക്കളോ സംസ്ഥാന നേതാക്കളോ മത്സരിക്കാത്തത് പ്രാദേശിക ഘടകത്തിലും അതൃപ്തി ഉളവാക്കിയിട്ടുണ്ട്.
from mangalam.com https://ift.tt/2JXq4Mz
via IFTTT
No comments:
Post a Comment