അഹമ്മദാബാദ്: ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷായുടെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഗാന്ധിനഗർ ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുന്ന അമിത് ഷാ നാമനിർദേശ പത്രികയോടൊപ്പം വ്യാജ സത്യവാങ്മൂലം സമർപ്പിച്ചെന്ന് ആരോപിച്ചാണ് കോൺഗ്രസ് പരാതി നൽകിയത്. അമിത് ഷാക്കെതിരേ നടപടിവേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഗാന്ധിനഗറിലെ പുരയിടത്തിന്റെ വിവരവും മകനുവേണ്ടി ജാമ്യംനിന്ന വായ്പയുടെ വിവരവും അമിത് ഷാ മറച്ചുവെച്ചുവെന്നാണ് ആരോപണം. ഇതിനുപുറമേ അമിത്ഷായുടെ പേരിലുള്ള സ്വത്തുക്കളുടെ മൂല്യം കുറച്ചുകാണിച്ചെന്നും പരാതിയിൽ പറയുന്നു. സർക്കാർ മാനദണ്ഡമനുസരിച്ച് 66.5 ലക്ഷം രൂപയോളം മൂല്യംവരുന്ന വസ്തുവകൾക്ക് വെറും 25 ലക്ഷം മാത്രം മൂല്യമുള്ളുവെന്നാണ് അമിത് ഷാ സത്യവാങ്മൂലത്തിൽ നൽകിയിരിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. സത്യവാങ്മൂലത്തിൽ നിന്ന് നിർണായക വിവരങ്ങൾ മറച്ചുവെച്ചതും വിവരങ്ങൾ തെറ്റായി നൽകിയതുംമനപ്പൂർവ്വമാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. വ്യാജ സത്യവാങ്മൂലം നൽകിയ അമിത് ഷായെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കണമെന്നും അദ്ദേഹത്തിനെതിരേ നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് കോൺഗ്രസ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. Content Highlights:congress given complaint to election commission to disqualify amit shah from gandhinagar
from mathrubhumi.latestnews.rssfeed http://bit.ly/2G3JLOM
via
IFTTT
No comments:
Post a Comment