രാജ്യം ഒന്നാണെന്ന സന്ദേശം നല്‍കാനാണ് വയനാട്ടിലേക്ക് വന്നത്; പോരാട്ടം സി.പി.എമ്മിനെതിരെയല്ല: രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

രാജ്യം ഒന്നാണെന്ന സന്ദേശം നല്‍കാനാണ് വയനാട്ടിലേക്ക് വന്നത്; പോരാട്ടം സി.പി.എമ്മിനെതിരെയല്ല: രാഹുല്‍ ഗാന്ധി

കല്പറ്റ: രാജ്യം ഒന്നാണെന്ന സന്ദേശം നല്‍കാനാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഐക്യത്തിന്റെ സന്ദേശവും ദക്ഷിണേന്ത്യയും പ്രധാനമാണെന്ന സന്ദേശവും നല്‍കാനാണ് താന്‍ ഇവിടേക്ക് വന്നത്. തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമെല്ലാം ചേരുന്നതാണ് ഇന്ത്യ. നരേന്ദ്ര മോഡി ദക്ഷിണേന്ത്യയെ അവഗണിക്കുന്നു. ദക്ഷിണേന്ത്യയെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ദക്ഷിണേന്ത്യയുടെ സംസ്‌കാരവും ഭാഷയും തകര്‍ക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നു. ഭിന്നിപ്പിന്റെ രാഷ്ട്രീയമല്ല, ഐക്യത്തിന്റെ സന്ദേശമാണ് താന്‍ നല്‍കാന്‍ ശ്രമിക്കുന്നതെന്നും കല്പറ്റ എസ്.കെ എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ മാധ്യമപ്രവര്‍ത്തരോട് രാഹുല്‍ ഗാന്ധി പറഞ്ഞു.

തന്റെ പോരാട്ടം സി.പി.എമ്മിന് എതിരെയല്ല. സി.പി.എമ്മിലെ എന്റെ സഹോദരങ്ങള്‍ തനിക്കെതിരെ സംസാരിക്കുകയും കടന്നാക്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ എന്റെ പ്രചാരണത്തിലൊരിടക്കം സി.പി.എമ്മിനെതിരെ ഒരു വാക്കുപോലും പറയില്ല. താന്‍ ഒരിടത്തും ഒളിച്ചോടിയിട്ടില്ല, അമേത്തിയിലും ഞാന്‍ മത്സരിക്കുന്നു. ഇവിടെയും മത്സരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ രാഹുല്‍ ഗാന്ധി എന്തു സന്ദേശമാണ് നല്‍കുന്നതെന്ന സി.പി.എമ്മിന്റെ വിമര്‍ശനത്തിനുള്ള മറുപടി കൂടിയാണ് രാഹുല്‍ നല്‍കിയത്. മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാഹുല്‍ ഹെലികോപ്ടര്‍ മാര്‍ഗം കരിപ്പൂരിലേക്ക് മടങ്ങി.



from mangalam.com https://ift.tt/2UfPgm7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages