ലഖ്നൗ: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജ്നാഥ് സിങ്ങിന് ലഖ്നൗ മണ്ഡലത്തിൽ എതിർ സ്ഥാനാർഥികളായി. ആധ്യാത്മിക ഗുരു ആചാര്യ പ്രമോദ് കൃഷ്ണത്തെയാണ് കോൺഗ്രസ് രാജ്നാഥ് സിങ്ങിന് എതിരെ മത്സരിപ്പിക്കുക. പ്രതിപക്ഷ മുന്നണിയായ മഹാസഖ്യത്തിന്റെ സ്ഥാനാർഥിയായി നടനും നേതാവുമായ ശത്രുഘനൻസിൻഹയുടെ ഭാര്യ പൂനം സിൻഹ മത്സരിക്കും. സംഭലിൽ ആശ്രമം നടത്തുന്ന പ്രമോദ് കൃഷ്ണം, 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു. അന്ന് അദ്ദേഹം അഞ്ചാം സ്ഥാനത്താണ് എത്തിയത്. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യൻ മുജാഹിദ്ദീനുമായി താരതമ്യം ചെയ്യുകയും കടുത്ത അസിഹിഷ്ണുതയ്ക്കെതിരെ രൂക്ഷവിമർശനമുന്നയിക്കുകയും ചെയ്ത പ്രമോദ് കൃഷ്ണം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സമാജ് വാദി പാർട്ടി- ബഹുജൻ സമാജ് പാർട്ടി സഖ്യത്തിന്റെ സ്ഥാനാർഥിയായാണ് പൂനം സിൻഹ രാജ്നാഥിനെതിരെ മത്സരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പൂനം സിൻഹ സമാജ് വാദി പാർട്ടിയിൽ ചേർന്നത്. സമാജ് വാദി പാർട്ടിയുടെ മുതിർന്ന നേതാവ് രവിദാസ് മെഹ്റോത്രയാണ് പൂനം സിൻഹയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപായാണ് ലഖ്നൗവിൽ കോൺഗ്രസും മഹാസഖ്യവും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 1991 മുതൽ ബിജെപി വിജയിക്കുന്ന മണ്ഡലമാണ് ലഖ്നൗ. 2009 വരെ വാജ്പേയിയാണ് മണ്ഡലത്തിൽനിന്ന് വിജയിച്ചത്. Content Highlights:Pramod Krishnam, congress candidate from Lucknow, lok sabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2Pc5c2W
via
IFTTT
No comments:
Post a Comment