'കുഞ്ഞാലിക്കുട്ടിയുടെ മുന്നിലിരിക്കുന്ന ചിത്രം കണ്ട് അന്തം വിട്ടുപോയി'; രമ്യക്കെതിരെ നേരത്തെയും വിജയരാഘവന്റെ സമാന പരാമര്‍ശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

'കുഞ്ഞാലിക്കുട്ടിയുടെ മുന്നിലിരിക്കുന്ന ചിത്രം കണ്ട് അന്തം വിട്ടുപോയി'; രമ്യക്കെതിരെ നേരത്തെയും വിജയരാഘവന്റെ സമാന പരാമര്‍ശം

കോഴിക്കോട്: ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തി കുടുങ്ങിയിരിക്കുകയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ എ വിജയരാഘവന്‍. എന്നാല്‍, ഇതാദ്യമായല്ല എല്‍ഡിഎഫ് കണ്‍വീനര്‍ രമ്യക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയിരിക്കുന്നത്.

ഇപ്പോഴത്തെ പ്രസംഗം വിവാദമായതോടെയാണ് നേരത്തത്തെ പരാമര്‍ശവും പുറത്തുവന്നിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയുമായി ചേര്‍ത്ത് തന്നെയാണ് ഇത്തവണയും പരാമര്‍ശമുണ്ടായിരിക്കുന്നത്. 'തെരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസുകാരെല്ലാം പാണക്കാട്ടേക്ക് പോകും. സ്ഥാനാര്‍ത്ഥി മുരളി പാണക്കാട്ട്, ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ പാണക്കാട്ടെത്തി കുഞ്ഞാലിക്കുട്ടിയുടെ മുന്നിലിരിക്കുന്ന ഫോട്ടോ കണ്ട് താന്‍ അന്തം വിട്ടു നിന്ന് പോയി' ഇതായിരുന്നു നേരത്തെ വിജയരാഘവന്‍ പറഞ്ഞത്.

കൈകള്‍ വിടര്‍ത്തി അശ്ലീല ആക്ഷന്‍ കാണിച്ചായിരുന്നു ഈ പ്രസംഗം. ഐഎന്‍എല്‍ നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ് ലയന സമ്മേളനത്തില്‍ വച്ചാണ് വിവാദ പരാമര്‍ശമുണ്ടായത്. തുടര്‍ന്നും ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ ഉണ്ടായപ്പോഴാണ് വിവാദമായത്.

വിജയരാഘവന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ ഇടത് ചിന്തകരടക്കം രംഗത്തുവന്നു. ഇതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ കെപിസിസിയും തീരുമാനിച്ചുകഴിഞ്ഞു.



from mangalam.com https://ift.tt/2UmIWIW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages