കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് ആര്‍.എസ്.എസ് നേതാവ് കൊല്ലപ്പെട്ടു; പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് ആര്‍.എസ്.എസ് നേതാവ് കൊല്ലപ്പെട്ടു; പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി

ജമ്മു: ആർ.എസ്.എസ് നേതാവ് ചന്ദ്രകാന്ത് ശർമ കശ്മീരിലെ കിഷ്ത്വാറിൽവച്ച് ഭീകരരുടെ വെടിയേറ്റ് മരിച്ചു. അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന സുരക്ഷാ ഗാർഡും കൊല്ലപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ കിഷ്ത്വാറിലെ ഹെൽത്ത് സെന്ററിൽ വച്ചാണ് ശർമയ്ക്കും സുരക്ഷാ ഗാർഡിനും നേരെ ഭീകരരർ വെടിവെപ്പ് നടത്തിയത്. ഗുരുതരമായ പരിക്കേറ്റ ശർമയെ ഹെലിക്കോപ്റ്റർ ഉപയോഗിച്ച് ജമ്മു മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആർ.എസ്.എസ് നേതാവ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ താഴ്വരയിൽ അധികൃതർ കർഫ്യൂ ഏർപ്പെടുത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് പലസ്ഥലത്തും ക്രമസമാധാനപാലന ചുമതല സൈന്യത്തെ ഏൽപ്പിച്ചിട്ടുണ്ട്. ആർ.എസ്.എസ് നേതാവിന്റെ നീക്കങ്ങൾ നിരീക്ഷിച്ചുവന്ന ഭീകരർ അദ്ദേഹം ഹെൽത്ത് സെന്ററിൽ എത്തിയ സമയത്ത് വെടിവെപ്പ് നടത്തിയെന്നാണ് കരുതുന്നതെന്ന് കിഷ്ത്വാർ സീനിയർ പോലീസ് സൂപ്രണ്ട് വാർത്താ ഏജൻസിയോട് പറഞ്ഞു. ജമ്മുവിലും കിഷ്ത്വാറിലുമാണ് ക്രമസമാധാന പാലനത്തിനായി സൈന്യത്തെ നിയോഗിച്ചിട്ടുള്ളത്. കിഷ്ത്വാറിലും ബദർവയിലും കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ ഇന്റർനെറ്റ് സൗകര്യവും വിച്ഛേദിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയെന്ന നിസയ്ക്കാണ് കർഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് പോലീസ് വാർത്താ ഏജൻസിയോട് പറഞ്ഞു. ആർ.എസ്.എസ് നേതാവിനുനേരെ വെടിവച്ചശേഷം സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്ത് ഭീകരർ സ്ഥലത്തുനിന്ന് കടന്നു. ശർമ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രദേശത്ത് സർക്കാരിനും പോലീസിനും എതിരെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കഴിഞ്ഞ നവംബർ ഒന്നിന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ പരീഹർ, സഹോദരൻ അജിത്ത് എന്നിവരെ ഭീകരവാദികൾ വെടിവച്ച് കൊന്നിരുന്നു. വ്യാപാര സ്ഥാപനത്തിൽനിന്ന് മടങ്ങവെ ആയിരുന്നു വെടിവെപ്പ്. Content Highlights:RSS leader, Kishtwar, Jammu and Kashmir


from mathrubhumi.latestnews.rssfeed http://bit.ly/2VztTsq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages