പൊതുസമ്മേളനത്തില്‍ ഒഴിഞ്ഞുകിടക്കുന്ന കസേരകളുടെ ചിത്ര പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം (വീഡിയോ) - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

പൊതുസമ്മേളനത്തില്‍ ഒഴിഞ്ഞുകിടക്കുന്ന കസേരകളുടെ ചിത്ര പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം (വീഡിയോ)

ചെന്നൈ: കോണ്‍ഗ്രസ് സമ്മേളനത്തിന് എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ വക മര്‍ദ്ദനം. തമിഴ് നാട് കോണ്‍ഗ്രസ് പ്രസിഡന്റ് കെ എസ് ആഴഗിരി പങ്കെടുത്ത പൊതുസമ്മേളനത്തില്‍ ഒഴിഞ്ഞ കസേരകളുടെ ചിത്രം പകര്‍ത്തിയതിനാണ് ഫോട്ടോജേര്‍ണലിസ്റ്റുകളേയും മാധ്യമപ്രവര്‍ത്തകരെയും മര്‍ദ്ദിച്ചത്.

വിരുതനഗറിലെ സമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെയാണ് വിവാദമായത്. നവമാധ്യമങ്ങളില്‍ ഇത് വൈറലാണ്. രാഹുല്‍ ഗാന്ധിയിലേക്ക് പോകുന്നത് ഇങ്ങനെയാണോ എന്ന ചോദ്യവുമുന്നയിച്ച് ബിജെപിയും രംഗത്തുവന്നു.

മാധ്യമപ്രവര്‍ത്തകരുടെ ക്യാമറ പിടിച്ചു വാങ്ങുകയും നശിപ്പിക്കുകയും ചെയ്തു. കെ.എസ് അഴഗിരി വിരുതനഗര്‍ ലോകസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നുണ്ട്. ഇതിന്റെ പ്രചരണാര്‍ത്ഥമാണ് പൊതുസമ്മേളനം വിളിച്ചുകൂട്ടിയത്. ഒപ്പം ബി. മാണിക്കം ടാഗോര്‍, ഡീഎംകെയുടെ എംഎല്‍എ തങ്കം തേനരസ് എന്നിവരും പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

എന്നാല്‍, ആരും പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ എത്തിയില്ലെന്നതും ശ്രദ്ധേയമായി. തമിഴ് മാധ്യമങ്ങളുടേയും ദേശീയ മാധ്യമങ്ങളുടേയും മാധ്യമപ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്.



from mangalam.com http://bit.ly/2KfM4m0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages