തൃശൂര്‍: വൈകിയാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് സുരേഷ് ഗോപി എത്തിയത്. വൈകിയെങ്കിലും വ്യത്യസ്തമായ പ്രചപണ രീതികളിലൂടെ മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ് സുരേഷ് ഗോപി. പ്രചരണത്തിനിടെ ഉച്ച സമയമാകുമ്പോള്‍ വീടുകളില്‍ നിന്നും ഉച്ചഭക്ഷണം ചോദിച്ച് വാങ്ങി കഴിക്കുന്ന അദ്ദേഹത്തിന്റെ പതിവ് വളരെയധികം ജനശ്രദ്ധ നേടുന്നുണ്ട്. എന്നാല്‍ വെറും ഒരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമായി ഇതിനെ കാണരുതെന്നാണ് അദ്ദേഹം പറയുന്നത്.
സിനിമ ലൊക്കേഷനുകളിലും സമയത്ത് ഉച്ചഭക്ഷണം കിട്ടിയില്ലെങ്കില്‍ സമീപമുള്ള വീടുകളിലെത്തി ആഹാരം കഴിക്കുന്ന ശീലത്തെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് എന്ന ലോ ബഡ്ജറ്റ് ചിത്രത്തില്‍ അഭിനയിച്ചിരുന്നെന്നും, ചിത്രത്തില്‍ താനഭിനയിച്ച് പതിനാറ് ദിവസവും മൂന്ന് നേരം ആഹാരം സമീപത്തെ വീടുകളില്‍ നിന്നായിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു മണി സമയമായാല്‍ എവിടെ നിന്നായാലും ആഹാരം കഴിക്കുക എന്നതാണ് തന്റെ ശീലം അത് ആരു നല്‍കിയെന്നതല്ല പ്രധാനമെന്നും അദ്ദേഹം പറയുന്നു.
തൃശൂരില്‍ പ്രചരണ പരിപാടികള്‍ക്കിടയില്‍ ഉച്ചയ്ക്ക് 1.15 ആയപ്പോള്‍ ഉച്ചഭക്ഷണത്തെ കുറിച്ച് നേതാക്കളോട് സൂചിപ്പിച്ചപ്പോള്‍ രണ്ട് പരിപാടികള്‍ കൂടി കഴിഞ്ഞാല്‍ മാത്രമേ ഭക്ഷണത്തിനായി ഏര്‍പ്പാട് ചെയ്തിടത്ത് എത്തുകയുളളൂ എന്നാണ് അവര്‍ അറിയിച്ചത്. ഉടന്‍ തന്നെ സ്വന്തം ശൈലിയില്‍ അടുത്ത വീട്ടില്‍ കയറി ചോറ് ചോദിച്ചതാണെന്നും അല്ലാതെ അതില്‍ രാഷ്ട്രീയക്കാരന്റെ കൗശലം പ്രയോഗിച്ചതല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു.
from mangalam.com http://bit.ly/2UWeqWw
via IFTTT
No comments:
Post a Comment