പതിവിന് വിരുദ്ധമായി ഇത്തവണ വിഷുദിനത്തില്‍ തിരുവമ്പാടി ക്ഷേത്രത്തിലെ കൃഷ്ണനെയാണ് വിഷുകണി കണ്ടതെന്നും രാവിലെ ഹോട്ടലില്‍ നിന്ന് എഴുന്നേറ്റ് കുളിയും പ്രഭാതകര്‍മ്മങ്ങളുമെല്ലാം കണ്ണ് തുറക്കാതെ നടത്തിയെന്നും ഹോട്ടലില്‍ നിന്ന് അമ്പലത്തില്‍ എത്തും വരെ കണ്ണുതുറന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിനെതിരെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞത്. സുരേഷ് ഗോപിയുടെ വാക്കുകള്‍ക്കെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് എഴുത്തുകാരി ലക്ഷ്മി രാജീവാണ്.
കണ്ണ് തുറക്കാതെ പ്രഭാത കൃത്യങ്ങള്‍ എല്ലാം ചെയ്തു, വസ്ത്രം മാറി, ഹോട്ടല്‍ റൂമില്‍ നിന്നിറങ്ങി നേരെ തിരുവമ്പാടിയില്‍ ചെന്നിട്ടെ കണ്ണ് തുറന്നുള്ളൂ എന്ന് സുരേഷ് ഗോപി പറഞ്ഞത് അറിഞ്ഞു. വല്ലയിടത്തും വീണു തലപൊട്ടിയെങ്കില്‍ സര്‍ക്കാരിന് അതുമൊരു ബാധ്യത ആയേനെ. കണ്ണടച്ച് ഇരുട്ടാക്കുന്ന ഇയാളെ ഒക്കെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം.- ലക്ഷ്മി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.
ലക്ഷ്മി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
കണ്ണ് തുറക്കാതെ പ്രഭാത കൃത്യങ്ങള്‍ എല്ലാം ചെയ്തു, വസ്ത്രം മാറി, ഹോട്ടല്‍ റൂമില്‍ നിന്നിറങ്ങി നേരെ തിരുവമ്പാടിയില്‍ ചെന്നിട്ടെ കണ്ണ് തുറന്നുള്ളൂ എന്ന് സുരേഷ് ഗോപി പറഞ്ഞത് അറിഞ്ഞു. വല്ലയിടത്തും വീണു തലപൊട്ടിയെങ്കില്‍ സര്‍ക്കാരിന് അതുമൊരു ബാധ്യത ആയേനെ.
കണ്ണടച്ച് ഇരുട്ടാക്കുന്ന ഇയാളെ ഒക്കെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം.
കഴിഞ്ഞ ഇരുപത്തി നാലു വര്‍ഷമായി വീട്ടില്‍ കണി ഒരുക്കുന്നത് ഞാനായതുകൊണ്ടു ഞാന്‍ കണ്ണുപൊത്തി വിഷുക്കണി കണ്ടിട്ടില്ല എന്നും,സുരേഷ് ഗോപിയുടെ ഈ പ്രസ്താവന ബാലിശവും തികഞ്ഞ മനുഷ്യത്വരഹിതവും , സ്ത്രീവിദ്വേഷവും ആണെന്നും സൂചിപ്പിക്കട്ടെ. ആരെങ്കിലും രാവിലെ ഉണര്‍ന്നു മറ്റുള്ളവര്‍ക്ക് കാണാന്‍ ഒരുക്കുന്നതാണ് കണി. അത് പതിവായി ഒരുക്കുന്ന ആള്‍ ഒരിക്കലും കണി കാണുന്നുമില്ല. അത് നൂറുശതമാനവും വീട്ടിലെ സ്ത്രീകള്‍ ആയിരിക്കുമെന്നും ഉറപ്പാണ്.
from mangalam.com http://bit.ly/2GoEem6
via IFTTT
No comments:
Post a Comment