ബിജെപി വോട്ടു മറിച്ചെന്നൊക്കെ പറയുന്നത് പരാജയഭീതികൊണ്ടെന്ന് മുരളീധരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

ബിജെപി വോട്ടു മറിച്ചെന്നൊക്കെ പറയുന്നത് പരാജയഭീതികൊണ്ടെന്ന് മുരളീധരന്‍

വടകര: വടകരയില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ബിജെപി വോട്ടു മറിച്ചെന്നൊക്കെ പറയുന്നത് പരാജയഭീതികൊണ്ടെന്ന് മുരളീധരന്‍ പറഞ്ഞു.

ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണയ്ക്കുമെന്നും കൊലപാതക രാഷ്ട്രീയത്തിനെതിരായുള്ള വികാരം വടകരയിലുണ്ടായെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ പൊതുവിലെ സാഹചര്യം യുഡിഎഫിന് അനുകൂലമാണ്.ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട് ജനങ്ങള്‍ അംഗീകരിച്ചു. അതിനനുസരിച്ച് വോട്ട് ചെയ്യുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ നിലപാട് പൊള്ളയാണെണെന്ന് ജനം തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനം കൂടി തെരഞ്ഞെടുപ്പില്‍ കാണുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ പറഞ്ഞു. ബിജെപി വോട്ട് മറിച്ചു എന്ന സിപിഎം ആരോപണത്തില്‍ത്തെന്നെ അവരുടെ പരാജയ ഭീതി വെളിവാകുന്നുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.



from mangalam.com http://bit.ly/2XMT2kj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages