തിരുവനന്തപുരം: കള്ളവോട്ട് നടന്ന സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന എല്‍.ഡി.എഫ് ആരോപണത്തില്‍ വസ്തുതാപരമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് തിങ്കളാഴ്ച തന്നെ നിര്‍ദേശം നല്‍കിയിരുന്നൂവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതിനിടെ, പോലീസുകാരുടെ പോസ്റ്റല്‍ വോട്ടിലും വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ ശേഖരിക്കാന്‍ പോലീസ് അസോസിയേഷനാണ് നീക്കം നടത്തിയത്. പോസ്റ്റല്‍ ബാലറ്റുകള്‍ നല്‍കാന്‍ അസോസിയേഷന്‍ നേതാക്കള്‍ ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു.
തിരുവനന്തപുരത്തെ പോലീസുകാരുടെ ഒരു വാട്‌സ്ആപ് കൂട്ടായ്മയില്‍ സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ശബ്ദസന്ദേശം പോസ്റ്റ് ചെയ്തത്. അസോസിയേഷന്റെ സമ്മര്‍ദ്ദം കൊണ്ടാണ് ഈ ആവശ്യമെന്നും പറയുന്നുണ്ട്. സി.പി.എം നിയന്ത്രണത്തിലുള്ള സംഘടനയാണ് പോലീസ് അസോസിയേഷന്‍.
പോസ്റ്റല്‍ വോട്ടിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരത്തെതന്നെ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. എന്നാല്‍ നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി.
പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ വാങ്ങിയെടുത്ത് അസോസിയേഷന്‍ പ്രതിനിധികള്‍ വോട്ട് ചെയ്യുന്നുവെന്നാണ് ആരോപണം.
അതേസമയം, പോസ്റ്റല്‍ വോട്ടിലെ കള്ളവോട്ട് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇന്റലിജന്‍സ് മേധാവി അന്വേഷണം നടത്തും. ക്രമക്കേടു നടന്നുവെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു.
from mangalam.com http://bit.ly/2LfqsXe
via IFTTT
No comments:
Post a Comment