മലയാറ്റൂര്‍ പുതുഞായര്‍ തിരുന്നാളിന് കൊടിയേറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 25, 2019

മലയാറ്റൂര്‍ പുതുഞായര്‍ തിരുന്നാളിന് കൊടിയേറി

കൊച്ചി: അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍-കുരിശുമുടി പുതുഞായര്‍ തിരുന്നാളിന് കൊടിയേറി. സെന്റ് തോമസ് ദേവാലയത്തില്‍ (താഴത്തെ പള്ളി)യില്‍ വ്യാഴാഴ്ച രാവിലെ വികാരി ഫാ.വര്‍ഗീസ് മണവാളന്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. സഹവൈദികരായ ഫാ.ആന്റോ ചേരാംതുരുത്തി, ഫാ.പോള്‍സണ്‍ പേരെപ്പാടാന്‍, ഫാ. സനീഷ് പെരിഞ്ചേരി എന്നിവര്‍ സന്നിഹിതരായിരുന്നു. കുരിശുമുടിയില്‍ വൈകിട്ട് കൊടിയേറ്റ് കര്‍മ്മം നടക്കും.

ഇന്നു തുടങ്ങുന്ന തിരുനാള്‍ ആഘോഷം പുതുഞായര്‍ ദിനമായ 28ാം തീയതി വരെ നീണ്ടുനില്‍ക്കും. മെയ് 3,4,5 തീയതികളിലാണ് എട്ടാമിടം. മാര്‍ച്ച് മൂന്നിന് ആരംഭിച്ച തീര്‍ഥാടന കാലം മെയ് 31ന് അവസാനിക്കും.
[IMG]
എ.ഡി 52ല്‍ ഭാരതത്തിലെത്തിയ ക്രിസ്തുശിഷ്യനായ മാര്‍ തോമാശ്ലീഹാ മലയാറ്റൂരില്‍ വരികയും ദിവസങ്ങളോളം പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. ജാതിമത ഭേദമന്യേ പതിനായിരക്കണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷവും മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി കുരിശുമല കയറാന്‍ എത്തുന്നത്.

ഹൃദയത്തില്‍ നിന്ന് ഉയരുന്ന 'പൊന്നിന്‍കുരിശ് മുത്തപ്പോ... പെന്‍മല കയറ്റം...' എന്ന ശരണം വിളി ഏറ്റുവിളിച്ച് കുരിശുമല കയറി അനുതാപ ഹൃദയത്തോടെ പാപക്കറകള്‍ കഴുകി പുതിയ മനുഷ്യനായി വിശ്വാസികള്‍ മലയിറങ്ങിവരുന്നുവെന്നാണ് വിശ്വാസം. പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കാന്‍ സഭ പ്രത്യേകമായി നിയോഗിച്ചുതന്നിരിക്കുന്ന ആലയങ്ങളുടെ ഗണത്തില്‍ താഴത്തെ പള്ളിയും കുരിശുമുടിയും ഇടംപിടിച്ചിട്ടുണ്ട്.

ഭാരത അപ്പസ്‌തോലനുമായ മാര്‍ തോമാശ്ലീഹായുടെ നാമധേയത്തിലുള്ള ഏഷ്യയിലെ ഏക അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമാണ് മലയാറ്റൂര്‍ കുരിശുമുടിയും സെന്റ് തോമസ് ദേവാലയവും(താഴത്തെ പള്ളി).
[IMG]



from mangalam.com http://bit.ly/2XHr2OW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages