ഷില്ലോങ്: പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കുകയാണെങ്കിൽ പിന്നെ ജീവിച്ചിരിക്കില്ലെന്ന ഭീഷണിയുമായി മേഘാലയിലെ ബിജെപി സ്ഥാനാർഥി. ഷില്ലോങിലെ ബിജെപി സ്ഥാനാർഥിയായ സൻബോർ ഷുള്ളൈയാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി ബിൽ നടപ്പിൽ വരുത്താൻ സമ്മതിക്കില്ല. അങ്ങനെ നടന്നാൽ നരേന്ദ്ര മോദിക്ക് മുന്നിൽ ജീവൻ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഇത് നടപ്പാക്കിയാൽ പ്രശ്നമില്ല. മേഘാലയിലും വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലും ഇതിന് അനുവദിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റു നേതാക്കൾക്കും ഞാൻ ഇതുസംബന്ധിച്ച് കത്തയച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി ബിൽ നടപ്പാക്കുകയാണെങ്കിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ഒഴിവാക്കി തരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം അധികാരത്തിൽ തുടരുകയാണെങ്കിൽ പൗരത്വഭേദഗതി ബിൽ നടപ്പിലാക്കുമെന്ന് ബിജെപി പ്രകടനപത്രികയിലും മോദിയടക്കമുള്ള നേതാക്കളുടെ പ്രസംഗത്തിലും ആവർത്തിച്ച് പറയുന്നുണ്ട്. Content Highlights:Shillong BJP candidate dead against citizenship bill
from mathrubhumi.latestnews.rssfeed http://bit.ly/2v2ckWu
via
IFTTT
No comments:
Post a Comment