പാട്ട് പാടി ഞെട്ടിച്ച് പി.ജെ ജോസഫ്; താളമിട്ട് രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

പാട്ട് പാടി ഞെട്ടിച്ച് പി.ജെ ജോസഫ്; താളമിട്ട് രാഹുല്‍ ഗാന്ധി

വയനാട്: തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പി.ജെ ജോസഫിന്റെ പാട്ടുകേട്ട് ഞെട്ടി രാഹുല്‍ ഗാന്ധി. രാഹുലിന്റെ പ്രസംഗം തീര്‍ന്നതോടെ വേദിയിലുണ്ടായിരുന്ന പി.ജെ ജോസഫ് തന്റെ കയ്യില്‍ വെച്ചിരുന്ന കടലാസുമായി എഴുന്നേറ്റ് പാട്ട് പാടുകയായിരുന്നു. സാധാരണക്കാരായ രണ്ട് വനിതകള്‍ എഴുതിയത് എന്ന ആമുഖത്തോടെയാണ് പാട്ട് തുടങ്ങിയത്.

വരികള്‍ ഇങ്ങനെ...

''രാഹുല്‍ വരുന്നുണ്ടെ... രാഹുല്‍ ഗാന്ധി വരുന്നുണ്ടേ,
നമ്മുടെ സാരഥി ധീരനാം നായകന്‍ വയനാട്ടിലെത്തീട്ടുണ്ടേ,
കാത്തിരുന്ന് കണ്ടോളു, ഓര്‍ത്തിരുന്ന് ചെയ്‌തോളു.
ആരൊക്കെ വന്നാലും എന്തൊക്കെ ചെയ്താലും
രാഹുല്‍ജി മുന്നില്‍ തന്നെ , കൈപ്പത്തി മുന്നില്‍ തന്നെ''

നാടന്‍ പാട്ടിന്റെ ഈണത്തിലായിരുന്നു ആലാപനം. അര്‍ത്ഥം മനസിലായില്ലങ്കിലും രാഹുല്‍ ഗാന്ധി പാട്ടിന് താളമിടുന്നുണ്ടായിരുന്നു. പാട്ടു കേട്ടതോടെ വേദിയിലുണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും ഉള്‍പ്പെടെയുള്ള നേതാക്കളുടെ മുഖത്ത് നിറചിരി വിടര്‍ന്നു. രാഹുലിന്റെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടിയവരെല്ലാം കയ്യടിച്ച് താളമിട്ടു. പാട്ട് അവസാനിച്ചപ്പോള്‍ പി.ജെക്ക് കൈ കൊടുത്ത് ചിരിച്ച് രാഹുല്‍ അഭിനന്ദിച്ചു.



from mangalam.com http://bit.ly/2UIkNNS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages