കിം ജോങ് ഉന്‍-വ്‌ളാദിമീര്‍ പുചിന്‍ കൂടിക്കാഴ്ച നടത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 25, 2019

കിം ജോങ് ഉന്‍-വ്‌ളാദിമീര്‍ പുചിന്‍ കൂടിക്കാഴ്ച നടത്തി

ക്രെംലിന്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമീര്‍ പുചിനുമായി കൂടിക്കാഴ്ച നടത്തി. റഷ്യയിലെ കിഴക്കന്‍ മേഖലയായ വ്‌ളാഡിവോസ്‌റ്റോക് നഗരത്തിലായിരുന്നു കൂടിക്കാഴ്ച. അണ്വായുധ പദ്ധതി ഉപേക്ഷിക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് റഷ്യ വ്യക്തമാക്കി. യു.എസുമായുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് റഷ്യയുടെ പിന്തുണ തേടുന്നതെയന്ന സൂചനയാണ് കിം നല്‍കുന്നത്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കിമ്മുമായി ഈ വര്‍ഷമാദ്യം വിയറ്റ്‌നാമിലെ ഹനോയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ യാതൊരുവിധ ധാരണയിലുമെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം സിംഗപ്പൂരില്‍ വച്ചും കൂടിക്കാഴ്ച നടന്നിരുന്നു.

ബുധനാഴ്ച റഷ്യയിലെത്തിയ കിമ്മിനും സംഘത്തിനും രാജകീയ സ്വീകരണമാണ് റഷ്യ ഒരുക്കിയത്. ഈ സന്ദര്‍ശനം വിജയകരവും പ്രയോജനപ്രദവുമാകുമെന്ന് വിശ്വസിക്കുന്നതായി കിം റഷ്യന്‍ ടിവിയോട് പ്രതികരിച്ചു.



from mangalam.com http://bit.ly/2Gwl1hd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages