ഉപഗ്രഹങ്ങള്‍ ഒരേ സമയം മൂന്ന് വ്യത്യസ്ത ഭ്രമണപഥങ്ങളിലെത്തിച്ചു; ചരിത്ര നേട്ടവുമായി ഐ.എസ്.ആര്‍.ഒ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

ഉപഗ്രഹങ്ങള്‍ ഒരേ സമയം മൂന്ന് വ്യത്യസ്ത ഭ്രമണപഥങ്ങളിലെത്തിച്ചു; ചരിത്ര നേട്ടവുമായി ഐ.എസ്.ആര്‍.ഒ

ശ്രീഹരിക്കോട്ട: ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും 29 ഉപഗ്രഹങ്ങൾ പി.എസ്.എൽ.വി. സി-45 വിജയകരമായി വിക്ഷേപിച്ചു. ഐ.എസ്.ആർ.ഒ.യുടെ പടക്കുതിരയായ സി-45 റോക്കറ്റിലായിരുന്നു വിക്ഷേപണം. തിങ്കളാഴ്ച രാവിലെ 9.30 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം നടത്തിയത്. ഇന്ത്യയുടെ എമിസാറ്റ്, അമേരിക്കയിൽ നിന്നുള്ള 20 ഉപഗ്രഹങ്ങൾ ലിത്വാനിയയിൽ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങൾ, സ്വിറ്റ്സർലൻഡ്, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ഉപഗ്രഹം എന്നിവയെയാണ് ഭ്രമണപഥത്തിലെത്തിച്ചത്. മൂന്നു മണിക്കൂർ നീണ്ട മിഷനൊടുവിലാണ് ഉപഗ്രഹങ്ങളെ വ്യത്യസ്ത ഭ്രമണപഥങ്ങളിലെത്തിച്ചത്. ആദ്യം വിജയകരമായി ഭ്രണപഥത്തിലെത്തിച്ചത് എമിസാറ്റാണ്. എമിസാറ്റ് ഒഴികെ ബാക്കിയുള്ളവ വാണിജ്യ വിക്ഷേപണങ്ങളാണ്. എമിസാറ്റിന്റെ ഭാരം 436 കിലോഗ്രാം ആണ്. ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രം മെഷർമെന്റാണ് ഉപഗ്രഹത്തിന്റെ ദൗത്യം. ഉപഗ്രഹങ്ങളെ ആദ്യമായി ഒരേ സമയം മൂന്ന് വ്യത്യസ്ത ഭ്രമണപഥത്തിലെത്തിച്ചന്നതാണ് ദൗത്യത്തിന്റെ പ്രധാന പ്രത്യേകത. റോക്കറ്റിന്റെ നാലാംഘട്ടത്തെ ആദ്യമായി പരീക്ഷണ തട്ടകമാക്കി മാറ്റുന്നുവെന്ന സവിശേഷതയുമുണ്ട്. നിലവിൽ പി.എസ്.എൽ.വി.വിക്ഷേപണത്തിന്റെ നാലാംഘട്ടത്തിൽ ഉപഗ്രഹങ്ങൾ വേർപെട്ടു കഴിഞ്ഞാൽ റോക്കറ്റ് ഭാഗം ബഹിരാകാശത്ത് ഉപേക്ഷിക്കാറാണ് പതിവ്. ഇലക്ട്രോണിക് ഇന്റലിജൻസ് സാറ്റലൈറ്റ് അഥവാ എമിസാറ്റ് പ്രതിരോധ ആവശ്യത്തിനുള്ള ഉപഗ്രഹമാണ്. സരൾ ( SARAL) എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ അടിസ്ഥാനമാക്കി ഡിആർഡിഒയും ഐഎസ്ആർഒയും ചേർന്നാണ് എമിസാറ്റ് നിർമിച്ചത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുഴുവൻ കാര്യക്ഷമമായ ഇലക്ട്രോണിക് നിരീക്ഷണത്തിന് എമിസാറ്റ് പ്രതിരോധ സേനകളെ സഹായിക്കും. കൗടില്യ എന്ന രഹസ്യ പേരിലാണ് എമിസാറ്റിലെ പേലോഡുകളുടെ നിർമാണം ഡിഫൻസ് എലക്ട്രോണിക് റിസർച്ച് ലാബിൽ നടന്നത്. 2013-14 ലെ പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലാണ് എമിസാറ്റിനെ പറ്റി പരാമർശം ഉണ്ടായിരുന്നത്. എട്ടുവർഷത്തെ പരിശ്രമത്തിന്റെ ഫലമാണ് എമിസാറ്റിന്റെ പിറവി. കെഎ ബാൻഡിൽ പ്രവർത്തിക്കുന്ന ആൾട്ടിമീറ്റർ ആണ് എമിസാറ്റിൽ ഉപയോഗിക്കുന്നത്. ആൾട്ടിക എന്ന ഈ മീറ്റർ വികസിപ്പിച്ചത് ഫ്രഞ്ച് ബഹിരാകാശ ഏജൻസിയാണ്. മഞ്ഞ്, മഴ തുടങ്ങിയ കാലാവസ്ഥകളിലും തീരപ്രദേശങ്ങൾ, കരപ്രദേശങ്ങൾ, വനപ്രദേശങ്ങൾ തുടങ്ങിയവയിലും കാര്യക്ഷമമായി തടസങ്ങളില്ലാതെ നിരീക്ഷണം നടത്താൻ കെഎ ബാൻഡ് ആൾട്ട് മീറ്റർ സഹായിക്കും. അതിർത്തികളിൽ ഉള്ള ശത്രുരാജ്യങ്ങളുടെ റഡാറുകളിൽ നിന്നുള്ള വിവരങ്ങൾ ചോർത്തിയെടുക്കാനും എമിസാറ്റിന് സാധിക്കും. ഓരോ 90 മിനിറ്റ് കൂടുമ്പോഴും എമിസാറ്റ് ഒരേസ്ഥലത്ത് വീണ്ടും എത്തും. content highlights:ISRO Mission successful, all satellites placed in orbits


from mathrubhumi.latestnews.rssfeed https://ift.tt/2JVmAKj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages