സ്ഥാനാർഥികളുടെ കേസ് വിവരം പ്രസിദ്ധീകരിക്കുന്നതിൽ അവ്യക്തത -ബി.ജെ.പി. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 15, 2019

സ്ഥാനാർഥികളുടെ കേസ് വിവരം പ്രസിദ്ധീകരിക്കുന്നതിൽ അവ്യക്തത -ബി.ജെ.പി.

തിരുവനന്തപുരം:സ്ഥാനാർഥികളുടെ പേരിലെ കേസുകൾ പത്ര-ദൃശ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന നിബന്ധനയിൽ അവ്യക്തതയെന്ന് ബി.ജെ.പി. വക്താവ് എം.എസ്. കുമാർ. ഇത് സ്ഥാനാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഒരു പത്രത്തിൽ മൂന്നുതവണയോ മൂന്ന് പത്രങ്ങളിലോ പ്രസിദ്ധപ്പെടുത്തണമെന്നാണ് വ്യവസ്ഥ. പത്തനംതിട്ടയിലെ ബി.െജ.പി. സ്ഥാനാർഥി കെ. സുരേന്ദ്രന്റെ പേരിൽ 242 കേസുകളുണ്ട്. ഇവയുടെ വിശദാംശങ്ങളടക്കം ഒരുതവണ പ്രസിദ്ധീകരിക്കാൻ 20 ലക്ഷം രൂപ വേണം. മൂന്നുതവണയാകുമ്പോൾ 60 ലക്ഷംരൂപ വേണ്ടിവരും. ദൃശ്യമാധ്യമങ്ങൾ ഇതിന് പുറമേയാണ്. സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 75 ലക്ഷമാണ്. ഈ സാഹചര്യത്തിൽ പരസ്യത്തിന് ചെലവാകുന്ന തുക സ്ഥാനാർഥിയുടെ ചെലവിനത്തിൽ വകയിരുത്തുന്നത് ഒഴിവാക്കുകയോ അല്ലെങ്കിൽ കേസിന്റെ വിശദാംശങ്ങൾ ഒഴിവാക്കി നമ്പർ മാത്രം പ്രസിദ്ധപ്പെടുത്താൻ അനുവദിക്കുകയോ ചെയ്യണമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ഇലക്ഷൻ ഓഫീസറും കളക്ടർമാരും ഇല്ലാത്ത അധികാരം ഉപയോഗിക്കുകയും അധികാര ദുർവിനിയോഗം നടത്തുകയുമാണ്. തിരുവനന്തപുരത്ത് പ്രചാരണത്തിനായി ഹരിവരാസനത്തിന്റെ ഈണത്തിൽ തയ്യാറാക്കിയ പാരഡി നിരോധിച്ചു. വനിതാമതിലിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ അതേ ലാഘവത്തോടെയാണ് തിരഞ്ഞെടുപ്പുജോലി ചെയ്യുന്നത്. പ്രധാനമന്ത്രി നുണ പ്രചരിപ്പിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം പ്രധാനമന്ത്രിയെ ആക്ഷേപിക്കുന്നതാണെന്നും കുമാർ പറഞ്ഞു.


from mathrubhumi.latestnews.rssfeed http://bit.ly/2PeNwny
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages