വികാരാധീനനായി രാഹുൽ കെ.എം. മാണിയുടെ വീട്ടിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

വികാരാധീനനായി രാഹുൽ കെ.എം. മാണിയുടെ വീട്ടിൽ

പാലാ: തന്റെ മുത്തശ്ശിയോടും അച്ഛനോടുമുള്ള കെ.എം. മാണിക്കുണ്ടായിരുന്ന വാത്സല്യം മനസ്സിലേക്ക് വരികെ രാഹുൽഗാന്ധിക്ക് വാക്കുകൾ മുറിഞ്ഞു. അന്തരിച്ച കെ.എം. മാണിയുടെ പാലായിലെ കരിങ്ങോഴക്കൽ വീട്ടിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ, മാണിയുടെ ചിത്രത്തിന് മുന്നിൽ പൂക്കളർപ്പിച്ച് പ്രാർഥനാനിരതനായി. അല്പനേരം നിന്നശേഷം മാണിയുടെ ഭാര്യ കുട്ടിയമ്മയുടെ അരികിലെത്തി ആശ്വസിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനെത്തിയ രാഹുൽ 15 മിനിറ്റ് അവിടെ മാണിയുടെ കുടുംബാംഗങ്ങളുമായി പങ്കിട്ടു. മാണിയുടെ മകനും രാജ്യസഭാംഗവുമായ ജോസ് കെ. മാണി, ഭാര്യ നിഷ, മാണിയുെട മറ്റുമക്കൾ, അടുത്ത ബന്ധുക്കൾ എന്നിവരോടെല്ലാം സംസാരിച്ച രാഹുൽ, കെ.എം. മാണിയുമായുള്ള തന്റെഅടുപ്പവും പിതൃസഹജമായ വാത്സല്യവും ഒാർമ്മിച്ചു. തന്റെ കുടുംബവുമായി മാണിക്കുണ്ടായിരുന്ന അടുപ്പവും സ്മരിച്ചു. 1976-ൽ പാലായിൽ നടന്ന പരിപാടിയിൽ ഇന്ദിരാഗാന്ധിയുടെ സന്ദർശനം പഴമക്കാർ പറയുന്നത് ജോസ് കെ. മാണി ഒാർമിച്ചു. മാണിസാർ മരിച്ച ദിവസംതന്നെ വരണം എന്നായിരുന്നു ആഗ്രഹിച്ചതെന്ന് രാഹുൽ പറഞ്ഞു. അരനൂറ്റാണ്ട് ഒരു സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തെ മുന്നിൽനിന്ന് നയിക്കുകയെന്നത് വിസ്മയകരമായ കാര്യമാണെന്ന് രാഹുൽ പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ റെക്കോഡുതന്നെ ആ ജനപ്രതീയുടെ ഉദാഹരണമാണ്. വെജ് സമൂസയും സാൻഡ്വിച്ചും കഴിച്ച രാഹുൽ നാരങ്ങാവെള്ളവും കുടിച്ചാണ് മടങ്ങിയത്. നേതാക്കളായ മുകുൾ വാസ്നിക്ക്, ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ്, റോഷി അഗസ്റ്റിൻ, മോൻസ് ജോസഫ്, അനൂപ് ജേക്കബ്ബ്, സി.എഫ്.തോമസ്, കോട്ടയത്തെ സ്ഥാനാർഥി തോമസ് ചാഴികാടൻ, ടോമി കല്ലാനി, കുര്യൻ ജോയി തുടങ്ങിയവർ വസതിയിൽ എത്തിയിരുന്നു. വഴികാട്ടിയായ നേതാവ് കോൺഗ്രസ് പാർട്ടിക്കും മുന്നണിക്കും എന്നും വഴികാട്ടിയായ നേതാവായിരുന്നു മാണിസാർ. പ്രതിസന്ധികളിൽ എനിക്ക് എന്നും ആശ്രയിക്കാവുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. ആ സ്മരണകൾ എന്നും വഴികാട്ടിയാകും. യു.ഡി.എഫ്. മുന്നണിയുടെ നെടുംതൂണായിരുന്നു മാണിജി -രാഹുൽ ഗാന്ധി എളിമയുടെ മാതൃകയായി രാഹുൽ പാലാ: അന്തരിച്ച കേരള കോൺഗ്രസ് (എം) നേതാവ് കെ.എം. മാണിയുടെ വീട്ടിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പെരുമാറ്റം എളിമയുടെ മാതൃകയായി. കരിങ്ങോഴക്കൽ വീട്ടുമുറ്റത്ത് വണ്ടിയിറങ്ങിയ അദ്ദേഹം ഷൂസ് അഴിച്ചുവെച്ച് പൂമുഖത്തേക്ക് കയറവേ മുറ്റത്തുണ്ടായിരുന്ന നേതാക്കളെ അഭിവാദ്യം ചെയ്യാൻ മറന്നില്ല. തിരിച്ചിറങ്ങിയ അദ്ദേഹം കാർപോർച്ചിലെ കസേരയിൽ ഇരുന്ന് ഷൂസ് ധരിച്ചു. പിന്നീട് സുരക്ഷാവിലക്ക് മറികടന്ന് മാധ്യമപ്രവർത്തകർക്ക് അരികിലേക്കെത്തി മാണിയെ അനുസ്മരിച്ചു. ഉച്ചഭക്ഷണം ഒരുക്കിയിരുന്നത് ആലപ്പുഴയിലായിരുന്നുവെങ്കിലും മാണിയുടെ കുടുംബാംഗങ്ങൾക്കൊപ്പം ലഘുഭക്ഷണം കഴിച്ചാണ് രാഹുൽ മടങ്ങിയത്. . content highlioghts:rahul gandhi visits k m manis family members


from mathrubhumi.latestnews.rssfeed http://bit.ly/2Iq5Bym
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages