കോഴിക്കോട്: പത്തുവർഷം മുമ്പ് അമ്മാവൻ രാഹുൽഗാന്ധി കോഴിക്കോടൻ ഭക്ഷണത്തിന്റെ രുചി നുകരാനെത്തിയ അതേ ഹോട്ടലിൽ മരുമക്കൾ എത്തി. പ്രിയങ്കാ ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മക്കളായ മിറായ വദ്രയും റെയ്ഹാൻ വദ്രയുമാണ് കോഴിക്കോടൻ ഭക്ഷണത്തിന്റെ രുചിതേടിയെത്തിയത്. രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്കയോടൊപ്പമാണ് നെഹ്രു കുടുംബത്തിലെ ഇളംതലമുറക്കാർ ശനിയാഴ്ച കോഴിക്കോട്ടെത്തിയത്. അമ്മ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നീങ്ങിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മക്കൾ പാരഗൺ ഹോട്ടലിലെത്തി. പ്രിയങ്കയുടെ മക്കളാണെന്നും സുരക്ഷാപ്രശ്നങ്ങൾ ഒഴിവാക്കാൻ ഇരുവരെയും രഹസ്യമായി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ സൗകര്യമൊരുക്കണമെന്നും എസ്.പി.ജി. ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. തുടർന്ന്, ഹോട്ടലിന്റെ മുകൾനിലയിലെ എ.സി. മുറിയിൽ മാനേജർമാരായ കെ.സി. നെൽസണും ജയരാജും സൗകര്യമൊരുക്കി. എസ്.പി.ജി.ക്കാർ ഉൾപ്പെടെ അഞ്ചുപേരാണ് ഭക്ഷണം കഴിക്കാൻ ടാക്സി കാറിലെത്തിയത്. മിറായ ഐസ് ടീ-യിൽ ഉച്ചഭക്ഷണം ഒതുക്കിയപ്പോൾ റെയ്ഹാൻ പത്തിരിയും വെജിറ്റബിൾ മാംഗോ കറി, ദം ബിരിയാണി, ലെമൺ പെപ്പർ ഗ്രിൽഡ് പനീർ, തവ ഗ്രിൽഡ് ചെമ്മീൻ എന്നിവ കഴിച്ചു. ഉച്ചയ്ക്ക് ഒരുമണിമുതൽ രണ്ടരവരെ ഹോട്ടലിൽ ചെലവിട്ടെങ്കിലും ഭക്ഷണം വിളമ്പിയവർപോലും അതി സുരക്ഷാവലയത്തിലുള്ള അതിഥികളെ തിരിച്ചറിഞ്ഞില്ല. അതിഥികൾ പുറത്തിറങ്ങിയപ്പോൾ വിവരമറിഞ്ഞ് ചില ഹോട്ടൽ ജീവനക്കാർ റോഡിലെത്തി ഇവർക്കൊപ്പംനിന്ന് ഫോട്ടോ എടുത്തു. Content Highlights:Priyanka Gandhi, Lok Sabha Elections, Reyhan Vadra, Miraya Vadra
from mathrubhumi.latestnews.rssfeed http://bit.ly/2Dn2iDS
via
IFTTT
No comments:
Post a Comment