ടൊവീനോയെ വെച്ച് അഡ്ജസ്റ്റ് ചെയ്തത് നന്നായി, കൊടി തലതിരിഞ്ഞതും ശ്രദ്ധിക്കണം ; സാമൂഹ്യ മാധ്യമത്തില്‍ വി ടി ബല്‍റാമിന് ട്രോള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

ടൊവീനോയെ വെച്ച് അഡ്ജസ്റ്റ് ചെയ്തത് നന്നായി, കൊടി തലതിരിഞ്ഞതും ശ്രദ്ധിക്കണം ; സാമൂഹ്യ മാധ്യമത്തില്‍ വി ടി ബല്‍റാമിന് ട്രോള്‍

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ സജീവമായ യുവനേതാക്കളില്‍ എന്തിനേക്കുറിച്ചം കൃത്യമായി അഭിപ്രായമുള്ളയാളാണ് വി ടി ബല്‍റാമെന്ന് അറിയാത്ത ആരുമുണ്ടായിരിക്കില്ല. എന്നാല്‍ വയനാട്ടില്‍ കോണ്‍ഗ്രസ് രാഹുലിനെ ഇറക്കിയതിന് പിന്നാലെ സംഭവത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പോസ്റ്റ് ചെയ്ത ചിത്രത്തിന് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളോട് ട്രോള്‍.

രാഹുലിന് പകരം നടന്‍ ടൊവീനോയുടെ തിരിഞ്ഞു നില്‍ക്കുന്ന ചിത്രവും ചിത്രത്തില്‍ കോണ്‍ഗ്രസിന്റെ കൊടിക്ക് പകരം തല തിരിച്ചു കെട്ടിയ കൊടിയുമാണ് ട്രോളുകള്‍ക്ക് വിഷയമായി മാറിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ കൊടി പോലും അറിയില്ലേ എന്നും രാഹുല്‍ എത്തുന്നതിന് മുമ്പ് ടൊവീനോയെ വെച്ച് അഡ്ജസ്റ്റ് ചെയ്‌തോ എന്നുമാണ് വിമര്‍ശകരുടെ ചോദ്യം. കോണ്‍ഗ്രസിന്റെ കൊടിയുടെ മുകളിലത്തെ നിറം പച്ചയാക്കിയോ എന്നും അതോ ലീഗിന്റെ ഇഷ്ടപ്രകാരം അങ്ങിനെ ആക്കിയതാണോ എന്നും ചോദിച്ചിട്ടുണ്ട്. ടൊവീനോ ആണോ സ്ഥാനാര്‍ത്ഥി എന്നും ചോദ്യമുണ്ട്.

പപ്പുമോന്റെ മോന്ത കണ്ടാല്‍ വോട്ടു ചെയ്യില്ലെന്ന് പേടിച്ചിട്ടാണോ ടൊവീനോയുടെ ചിത്രം കൊടുത്തതെന്നാണ് ഒരാളുടെ ചോദ്യം. സ്വന്തം പാര്‍ട്ടിനേതാവിനെയും കൊടിയും പോലും തിരിച്ചറിയാന്‍ കഴിയുന്നില്ലേ എന്നും ചോദ്യമുണ്ട്. ഫോട്ടോ ദാരിദ്ര്യം. ലൂസിഫര്‍ സിനിമ കണ്ടില്ലേ എന്നും ടൊവീനോയെ വെച്ച് അഡ്ജസ്റ്റ് ചെയ്തിരിക്കുന്നത് കൊള്ളാം പക്ഷേ ഫ്‌ളാഗ് തല തിരിഞ്ഞിരിക്കുന്ന കാര്യം കൂടി ശ്രദ്ധിച്ചാല്‍ നന്നായിരിക്കുമെന്നാണ് മറ്റൊരു കമന്റ്. നമ്മള്‍ ജയിക്കും നമ്മളേ ജയിക്കൂ എന്ന തലവാചകത്തോടെയാണ് രാഹുലിന് ബല്‍റാം ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരിക്കുന്നത്.



from mangalam.com https://ift.tt/2U86AJz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages