രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; ആവേശമുയര്‍ത്തി റോഡ് ഷോ തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; ആവേശമുയര്‍ത്തി റോഡ് ഷോ തുടങ്ങി

കല്പറ്റ: വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 11.30 ഓടെ കലക്ടറേറ്റില്‍ എത്തി ജില്ലാ കലക്ടര്‍ക്ക് മുമ്പാകെയാണ് രാഹുല്‍ നാല് സെറ്റ് പത്രിക സമര്‍പ്പിച്ചത്. സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു.

രാവിലെ കോഴിക്കോടു നിന്നും ഹെലികോപ്ടര്‍ മാര്‍ഗം 11.05 ഓടെ കല്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരുകയായിരുന്നു. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ കലക്ടറേറ്റിലേക്ക് എത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പ്രത്യേകം വാതിലിലുടെ കലക്ടറേറ്റിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് പത്രിക സമര്‍പ്പിച്ചു.
[IMG]
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശേഷം പ്രധാന വാതിലിലൂടെ രാഹുല്‍ കലക്ടറേറ്റില്‍ നിന്ന് പുറത്തേക്ക് വരുമെന്നാണ് നേരത്തെ അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് രണ്ടു കിലോമീറ്ററോളം പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോ നടത്തും. സുരക്ഷാ പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ എസ്.പി.ജി റോഡ്‌ഷോയ്ക്ക് അനുമതി നല്‍കുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ പ്രവര്‍ത്തകരുടെ വികാരത്തിനു മുന്നില്‍ രാഹുല്‍ സുരക്ഷാ നിര്‍ദേശങ്ങളെല്ലാം മാറ്റിവച്ചു.

വയനാട്ടില്‍ നിന്നുമാത്രമല്ല അയല്‍ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് രാഹുലിന് പിന്തുണയുമായി കല്പറ്റയില്‍ എത്തിയിരിക്കുന്നത്. യു.ഡി.എഫ് നേതൃത്വം പ്രതീക്ഷിച്ചതിലും കൂടുതല്‍ പ്രവര്‍ത്തകര്‍ കല്പറ്റയിലേക്ക് ഒഴുകി എത്തിയതോടെ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് വരെ തകര്‍ന്നു.

റോഡ് ഷോയ്ക്കു ശേഷം വയനാട് ഡി.സി.സി ഓഫീസില്‍ യോഗവും നിശ്ചയിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2FMNG18
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages