അട്ടിമറി തുടരാന്‍ ഗോവിന്ദ് കൃഷ്ണ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

അട്ടിമറി തുടരാന്‍ ഗോവിന്ദ് കൃഷ്ണ

കോഴിക്കോട്: അന്താരാഷ്ട്ര ബാഡ്മിന്റണിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയ ഒട്ടേറെ മലയാളി താരങ്ങളുണ്ട്. ആ നിരയിലെ ഒടുവിലെ കണ്ണിയാണ് ഗോവിന്ദ് കൃഷ്ണ. നാഗ്പൂരിൽ കഴിഞ്ഞവർഷം നടന്ന ഏഷ്യൻ സ്കൂൾ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിലംഗമായിരുന്നു ഗോവിന്ദ്. സിംഗിൾസിൽ ഗോവിന്ദിന് ലോകനിലവാരത്തിലേക്ക് ഉയരാനാകുമെന്ന് പരിശീലകർ സാക്ഷ്യപ്പെടുത്തുന്നു. പന്ത്രണ്ടാം വയസ്സിലാണ് കളി ഗോവിന്ദ് ഗൗരവമായെടുത്തത്. എ. നാസറിന്റെ കീഴിൽ പരിശീലനം തുടങ്ങിയത് വഴിത്തിരിവായി. കോഴിക്കോട് ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് സ്പെഷ്യൽ ജഡ്ജിയായിരുന്ന പിതാവ് സി. കൃഷ്ണകുമാറും മജിസ്ട്രേറ്റായ അമ്മ വി. വിനീതയും മകന് എല്ലാ പ്രോത്സാഹനങ്ങളും നൽകി. സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ അണ്ടർ-17 വിഭാഗത്തിലും (2017) അണ്ടർ-19 വിഭാഗത്തിലും (2018) ഗോവിന്ദ് ചാമ്പ്യനായി. അതോടെ ദേശീയ ടീമിലേക്ക് വഴിതുറന്നു. ഏഷ്യൻ സ്കൂൾ ഗെയിംസിൽ കരുത്തരായ ടീമുകളെ അട്ടിമറിച്ചാണ് ഇന്ത്യ മൂന്നാമതെത്തിയത്. സിംഗിൾസിൽ ഗോവിന്ദിന്റെ പ്രകടനം ഇന്ത്യയുടെ മുന്നേറ്റത്തിൽ നിർണായകമായി. ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞവർഷം പ്രീക്വാർട്ടറിൽ കടന്നു. ഫെബ്രുവരിയിൽ ഖേലോ ഇന്ത്യ സ്കൂൾ ഗെയിംസിൽ ഉത്തരാഖണ്ഡിന്റെ ഒന്നാം സീഡ് ധ്രുവ് റാവത്തിനെ തോൽപ്പിച്ച് ക്വാർട്ടറിലെത്തി. സീനിയർ തലത്തിൽ അട്ടിമറി തുടരാൻ മാതൃഭൂമി ഓപ്പണിലും ഗോവിന്ദ് ഇറങ്ങുന്നുണ്ട്. ദിവസവും ആറുമണിക്കൂറോളം കളിക്കായി മാറ്റിവെക്കുന്നു. പ്ലസ് ടു ഫലം കാത്തിരിക്കുന്ന ഗോവിന്ദ് ബാഡ്മിന്റനാണ് തന്റെ കരിയറെന്ന് വ്യക്തമാക്കുന്നു. Content Highlights:yonex All India National Ranking Badminton Tournament Govindh Krishna


from mathrubhumi.latestnews.rssfeed http://bit.ly/2VSK5Fk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages