തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്റെ ക്യാമറപിടിച്ചുവാങ്ങി; കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോയ്‌ക്കെതിരെ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്റെ ക്യാമറപിടിച്ചുവാങ്ങി; കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോയ്‌ക്കെതിരെ കേസ്

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു. അനുമതിയില്ലാതെ തിരഞ്ഞെടുപ്പ് പ്രചരണ ഗാനം ഉപയോഗിച്ചതിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്റെ ക്യാമറ ബലമായി പിടിച്ചുവാങ്ങിയതിനുമാണ് കേന്ദ്രമന്ത്രിക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാബുല്‍ സുപ്രിയോയുടെ തിരഞ്ഞെടുപ്പ് പ്രചരണ റാലി റെക്കോര്‍ഡ് ചെയ്യുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്റെ ക്യാമറ പിടിച്ചുവാങ്ങിയത്.

അനുമതിയില്ലാതെ തിരഞ്ഞെടുപ്പ് ഗാനം ഉപയോഗിച്ചതിനും ക്യാമറ പിടിച്ചു വാങ്ങിയതിനും ബാബുല്‍ സുപ്രിയോയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നോട്ടീസിന് 48 മണിക്കൂറിനകം മറുപടി നല്‍കണം.

മാര്‍ച്ചില്‍ ബാബുല്‍ സുപ്രിയോയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ തൃണമുല്‍ കോണ്‍ഗ്രസ് സുപ്രിയോയ്‌ക്കെതിരെ പരാതി നല്‍കി. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ഇല്ലാതെ സാമൂഹ്യമാധ്യമങ്ങളിലടക്കം ഈ ഗാസം പ്രചരണത്തിനായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തൃണമുല്‍ പരാതി നല്‍കിയത്.

ബംഗാളിലെ വ്യവസായമഖലയായ അസന്‍സോളിലാണ് സുപ്രിയോ മത്സരിക്കുന്നത്. നടിയും ബാങ്കുര എം.പിയുമായ മൂണ്‍ മൂണ്‍ സെന്നിനെയാണ് ഇവിടെ തൃണമുല്‍ കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. അസന്‍സോളിലെ സിറ്റിംഗ് എം.പിയാണ് ബാബുല്‍ സുപ്രിയോ.



from mangalam.com http://bit.ly/2IB53pd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages