എടപ്പാൾ: തിരഞ്ഞെടുപ്പുദിവസം ബൂത്തിൽ വരിനിന്ന് വോട്ടില്ലെന്നറിഞ്ഞ് തിരിച്ചുപോന്നവർ ഇത്തവണ ഏറെയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തവർക്കും ഇത്തവണ പട്ടികയിൽ പേരില്ലാതെ തിരിച്ചുപോകേണ്ടിവന്നു. ഇതിന് പ്രധാന ഉത്തരവാദി വോട്ടർ തന്നെയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വോട്ടർപ്പട്ടിക പുതുക്കുന്ന സമയത്ത് ശ്രദ്ധിക്കാത്തതാണ് പ്രധാന കാരണം. വോട്ടർപ്പട്ടിക പുതുക്കലെന്നത് തുടർ സംവിധാനമായി നടക്കുന്നുണ്ടെങ്കിലും ആരും ശ്രദ്ധിക്കുന്നില്ല. ഇത്തവണ തിരഞ്ഞെടുപ്പിന് മാസങ്ങൾക്കു മുൻപുതന്നെ പട്ടിക പരിശോധിക്കാനും ചേർക്കാനുമെല്ലാം ബൂത്തുതലത്തിൽ രണ്ടുദിവസം സംവിധാനമേർപ്പെടുത്തിയിരുന്നു. ബൂത്ത്ലെവൽ ഓഫീസർ ഇതിനുവേണ്ട സഹായവുമായി വരികയുംചെയ്തു. എന്നാൽ ആരും അതൊന്നും കാര്യമായെടുത്തില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. തിരിച്ചറിയൽകാർഡുള്ളവർക്ക് സ്മാർട്ട് ഫോണിലെ ആപ്ലിക്കേഷനിലൂടെയും പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാനാകും. ഇല്ലെങ്കിൽ ഓൺലൈനായി അപേക്ഷിക്കാനും കഴിയും. ഈ സൗകര്യമൊന്നും ഉപയോഗിക്കാത്തതാണ് പ്രശ്നമായത്. തറവാട്ടിൽനിന്ന് പുതിയ വീടുവെച്ചുമാറുന്നവർ വീട്ടിൽനിന്നുമാത്രമല്ല വോട്ടർപ്പട്ടികയിൽനിന്നും പുറത്താകുമെന്ന് അധികമാർക്കുമറിയില്ല. ബൂത്ത് പരിധി മാറിയിട്ടുണ്ടെങ്കിൽ പുതിയ ബൂത്തിൽ ചേർക്കാൻ അപേക്ഷ നൽകണം. വിദേശത്തേക്ക് ജോലിക്കുപോയാലും പട്ടികയിൽനിന്ന് പുറത്താകും. ഇതില്ലാതാകാൻ പ്രവാസി വോട്ടർ എന്ന ഓപ്ഷനിലേക്ക് അപേക്ഷിച്ചാൽ മതി. വിവാഹംചെയ്തയക്കുന്ന പെൺകുട്ടികളും പട്ടികയിൽനിന്ന് പുറത്താകും. പുതിയ സ്ഥലത്ത് ഉൾപ്പെടുത്തിയില്ലെങ്കിൽ വോട്ടില്ലാതാകും. അതേസമയം പട്ടികയിൽനിന്ന് ഒഴിവാക്കുന്നത് മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും അത് വോട്ടറെ അറിയിക്കാത്തതാണ് ഈ അബദ്ധത്തിനു കാരണമെന്ന് രാഷ്ട്രീയപാർട്ടികൾ പറയുന്നു. content highlights:voters list
from mathrubhumi.latestnews.rssfeed http://bit.ly/2WhflOs
via
IFTTT
No comments:
Post a Comment