'മോഡിക്കെതിരെ വരാണസിയില്‍ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ മത്സരിക്കും', പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം സസ്‌പെന്‍സ്: രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

'മോഡിക്കെതിരെ വരാണസിയില്‍ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ മത്സരിക്കും', പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം സസ്‌പെന്‍സ്: രാഹുല്‍ ഗാന്ധി

ലക്‌നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സസ്‌പെന്‍സ് എന്ന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വരാണസി ലോക്‌സഭാ മണ്ഡലത്തില്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള രണ്ട് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ ഉണ്ടാകുമെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. എന്നാല്‍ അത് ആരാണെന്ന് രാഹുല്‍ വെളിപ്പെടുത്തിയില്ല. അത് സസ്‌പെന്‍സ് ആണെന്നാണ് രാഹുലിന്റെ പ്രതികരണം.

ഗംഗയില്‍ ബോട്ട് പ്രചാരണത്തിനിടെയാണ് മത്സരിക്കുമെന്ന സൂചന പ്രിയങ്ക ഗാന്ധി ആദ്യമായി പരസ്യപ്പെടുത്തുന്നത്. മത്സരിക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യത്തിനു മുന്നില്‍ എന്തുകൊണ്ട് വരാണസിയില്‍ മത്സരിച്ചുകൂടാ എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ഇതിനു പിന്നാലെ മോഡിയും പ്രിയങ്കയും വരാണസിയില്‍ നേര്‍ക്കുനേര്‍ വരുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാകുകയായിരുന്നു.

പ്രിയങ്ക ഗാന്ധി വരാണസിയില്‍ മത്സരിക്കുമോ എന്ന നേരിട്ടുള്ള ചോദ്യത്തിനാണ് അത് നിങ്ങള്‍ക്ക് സസ്‌പെന്‍സ് ആണ്, സസ്‌പെന്‍സ് എല്ലായ്‌പ്പോഴും മോശം കാര്യമല്ല എന്നായിരുന്നു പിന്നാലെ രാഹുല്‍ ഗാന്ധിയുടെ കൂട്ടിച്ചേര്‍ക്കല്‍. അപ്പോള്‍ നിങ്ങള്‍ ഈ റിപ്പോര്‍ട്ട് നിഷേധിക്കുന്നില്ല എന്ന ചോദ്യത്തിന് നിഷേധിക്കുന്നുമില്ല, സമ്മതിക്കുന്നുമില്ല എന്നായിരുന്നു മറുപടി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ മത്സരിക്കാന്‍ തയാറാണെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

വരാണസി അഭ്യൂഹങ്ങള്‍ക്ക് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും ശുഭ സൂചന നല്‍കിയിരുന്നു. പ്രധാനമന്ത്രി മോഡിക്ക് പ്രിയങ്ക ഗാന്ധി വന്‍ വെല്ലുവിളി ആകുമെന്നായിരുന്നു വദ്രയുടെ പ്രതികരണം. പ്രിയങ്ക ഗാന്ധിയുടെ മൂന്നു ദിവസത്തെ ബോട്ട് പ്രചാരണയ യാത്ര അവസാനിച്ചത് പുണ്യ ഭൂമിയായ വരാണസിയിലായതും അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു.



from mangalam.com http://bit.ly/2KP7mqI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages