തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിലേക്ക് നീങ്ങാന്‍ ഇനി പത്തു ദിവസം മാത്രം ബാക്കി നില്‍ക്കേ ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കാന്‍ ബിജെപി ഒരുങ്ങുന്നു. ശബരിമല പ്രചരണത്തില്‍ ഉപയോഗിക്കേണ്ടെന്ന മുന്‍ നിലപാടില്‍ നിന്നും കളംമാറ്റാനുള്ള തീരുമാനം എടുത്തത് കഴിഞ്ഞ ദിവസം ദേശീയ നേതാക്കള്‍ പങ്കെടുത്ത യോഗങ്ങള്‍ക്ക് പിന്നാലെയാണ്.
പരമാവധി വിശ്വാസികളുടെ വോട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍ വെച്ച് തന്നെയാണ് ബിജെപി ഈ തെരഞ്ഞെടുപ്പിനെ സമീപിക്കുക. വരും ദിവസങ്ങളില്‍ പ്രചരണത്തില്‍ ശബരിമല പ്രധാന വിഷയമാകുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം അവഗണിക്കാനാണ് തീരുമാനം. ഇന്നലെ പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ അദ്ദേഹത്തെ വേദിയില്‍ ഇരുത്തിക്കൊണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള ഇക്കാര്യം പറഞ്ഞിരുന്നു.
നിങ്ങളുടെ വിശ്വാസം സംരക്ഷിച്ചത് ഞങ്ങളാണ്. ഞങ്ങള്‍ക്ക് വോട്ടു ചെയ്യണമെന്ന പരസ്യമായി പറയാനാണ് ബിജെപി ഒരുങ്ങുന്നത്. കേരളത്തില്‍ ഇത് ഒന്നാമത്തെ വിഷയമാണ് എന്ന സൂചിപ്പിച്ച് ജനപിന്തുണ പിടിച്ചെടുക്കുകയാണ് ലക്ഷ്യം. ശബരിമല വിഷയം പറയുന്നിടത്ത് പിന്തുണയേറുന്നു എന്ന കണ്ടെത്തലാണ് നിലപാട് മാറ്റാന്‍ സംസ്ഥാന ഘടകം തീരുമാനം എടുത്തതിന് പിന്നില്‍.
പത്തനംതിട്ടയില്‍ സുരേന്ദ്രന് കിട്ടുന്ന പിന്തുണയും തൃശൂരില്‍ സുരേഷ്‌ഗോപി ഇക്കാര്യം പറഞ്ഞപ്പോള്‍ കിട്ടിയ പിന്തുണയും ബിജെപി നേതൃത്വം വിലയിരുത്തി. വരുന്ന ദിവസം ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സരിക്കുന്നിടത്ത് ഈ വിഷയം ചര്‍ച്ച ചെയ്യാനാണ് തീരുമാനം. നേരത്തേ ശബരിമല വിഷയം ഗോപ്യമായി പ്രചരണങ്ങളില്‍ ഉപയോഗിച്ചതിന് സുരേഷ്‌ഗോപിക്കെതിരേ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ ശബരിമല വിഷയം പറഞ്ഞാല്‍ തടയാന്‍ ആരുണ്ടെന്ന് നോക്കാമെന്നാണ് ഇന്നലെ ശ്രീധരന്‍ പിള്ള പറഞ്ഞത്.
from mangalam.com http://bit.ly/2G9BzeF
via IFTTT
No comments:
Post a Comment